ട്രൈസ്റ്റേറ്റ് കേരള ഫോറം അവാർഡുകൾ പ്രഖ്യാപിച്ചു
Monday, August 22, 2016 8:17 AM IST
ഫിലഡൽഫിയ: ഫിലഡൽഫിയ മലയാളി സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്റ്റേറ്റ് കേരള ഫോറത്തിൽ 2016–ലെ അവാർഡുകൾ പ്രഖ്യാപിച്ചു.

മൂന്നു വിഭാഗത്തിലുള്ള അവാർഡിനു ജോസ് കുന്നേൽ (കമ്യൂണിറ്റി സർവീസ്),
മുരളി ജെ. നായർ, (സാഹിത്യം), ജോർജ് തുമ്പയിൽ (പത്രപ്രവർത്തനം) എന്നിവരെ തെരഞ്ഞെടുത്തു.

സെപ്റ്റംബർ നാലിനു (ഞായർ) നടക്കുന്ന കേരളാഫോറത്തിന്റെ സംയുക്‌ത ഓണാഘോഷത്തോടനുബന്ധിച്ചുള്ള ചടങ്ങിൽ അവാർഡു സമ്മാനിക്കും.

കമ്യൂണിറ്റി സർവീസ് അവാർഡിനു അർഹനായ ജോസ് കുന്നേൽ കഴിഞ്ഞ 25 വർഷമായി ഫിലഡൽഫിയയിൽ പ്രാക്ടീസ് ചെയ്യുന്ന അറ്റോർണിയാണ്്. ഫിലഡൽഫിയയിലെ ഇന്ത്യാക്കാരുടെ ഇടയിലെ നിറ സാന്നിധ്യമായ ജോസ് കുന്നേൽ നിയമകാര്യങ്ങൾ നടത്താൻ പണമില്ലാത്തവർക്ക് സൗജന്യ നിയമ സഹായം നൽകി ഇന്ത്യൻ കമ്യുണിറ്റിയെ സഹായിക്കുന്നുണ്ട്. ചാരിറ്റി പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ കുന്നേൽ ഇന്ത്യൻ കമ്യൂണിറ്റിക്ക് നൽകി കൊണ്ടിരിക്കുന്ന സംഭാവനകൾക്കുള്ള അംഗീകാരമായാണ് ഈ അവാർഡ്.

സാഹിത്യരംഗത്തെ സമഗ്രസംഭാവനകളെ മാനിച്ചാണ് മുരളി ജെ. നായരെ ആദരിക്കുന്നത്. മാതൃഭൂമിയും കലാകൗമുദിയുമടക്കം കേരളത്തിലെ പ്രമുഖ പ്രസിദ്ധീകരണങ്ങളിലും അമേരിക്കയിലും ഗൾഫിലുമുള്ള മലയാളം ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളിലും അനേകം ലേഖനങ്ങളും ഫീച്ചറുകളും കഥകളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുള്ള മുരളിയുടെ പുസ്തകങ്ങൾ ഇതിഹാസങ്ങളുടെ മണ്ണിൽ (യാത്രവിവരണം), സ്വപ്നഭൂമിക (നോവൽ), നിലാവുപൊഴിയുന്നശബ്ദം, ഹൺടിംഗ്ഡൺതാഴ്വരയിലെ സന്യാസിക്കിളികൾ (കഥാസമാഹാരം) എന്നിവയാണ്. <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ഠവല ങീിെീീി ങ്യെശേര എന്ന ഇംഗ്ലീഷ് നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പത്രപ്രവർത്തനത്തിനുള്ള അവാർഡിന് അർഹനായ ജോർജ് തുമ്പയിൽ അമേരിക്കയിലെ മലയാള മാധ്യമ രംഗത്ത് പ്രിന്റ്, വിഷ്വൽ, ഓൺലൈൻ മേഖലകളിലെല്ലാം തന്റെതായ സംഭാവനകൾ നൽകിയിട്ടുണ്ട്. കാൽനൂറ്റാണ്ട് പിന്നിടുന്ന തുമ്പയിലിന്റെ പത്രപ്രവർത്തനത്തിൽ മലയാളം പത്രം നാഷണൽ കറസ്പോൺട്ന്റ,് ഈ മലയാളി സീനിയർ എഡിറ്റർ, പ്രവാസി ചാനൽ സീനിയർ ആങ്കർ തുടങ്ങിയ നിലകളിൽ പ്രവർത്തിക്കുന്നു.

ഫീലിപ്പോസ് ചെറിയാൻ ചെയർമാനായ ട്രൈസ്റ്റേറ്റ് കേരള ഫോറത്തിൽ തമ്പി ചാക്കോയുടെ നേതൃത്വത്തിൽ ചേർന്ന അവാർഡു കമ്മിറ്റിയിൽ മുൻ ചെയർമാൻന്മാരായ ജോർജ് ഓലിക്കൽ, ജോബി ജോർജ്, ജോർജ് നടവയൽ, ജീമോൻ ജോർജ്, സുധാ കർത്താ, അലക്സ് തോമസ,് കുര്യൻ രാജൻ, സുരേഷ് നായർ, രാജൻ സാമുവൽ എന്നിവരാണ് അവാർഡ് നിർണയം നടത്തിയത്.