പ്രതിസന്ധികൾക്കിടയിലും സൗദിയിൽ തൊഴിലവസരത്തിൽ വർധനവ്
Monday, August 22, 2016 8:19 AM IST
ദമാം: എണ്ണ വിലയിടിവു മൂലമുള്ള സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും സൗദിയിൽ കഴിഞ്ഞവർഷം 416,383 തൊഴിലവസരങ്ങളുണ്ടായതായി റിപ്പോർട്ടുകൾ. 2000 മുതൽ 2015 വരെയുള്ള കാലയളവിൽ 62 ലക്ഷത്തോളം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. ഇതിൽ 2.7 ദശലക്ഷം തൊഴിലുകളിൽ സ്വദേശികളും 3.5 ദശലക്ഷം തൊഴിലവസരങ്ങളിൽ വിദേശികളും നിയമിതരായി.

ആകെയുണ്ടായ തൊഴിലവസരങ്ങളിൽ 88 ശതമാനവും വിദേശികൾ കൈയടക്കി.

2015 ലെ കണക്കുകൾ പ്രകാരം സൗദിയിലെ ജനസംഖ്യ 31.5 ദശലക്ഷമാണ്. ഇതിൽ 10.4 ലക്ഷം വിദേശികളാണ്.

<ആ>റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം