പാരാലിംപിക്സിലും റഷ്യയ്ക്ക് വിലക്ക്
Tuesday, August 23, 2016 4:30 AM IST
ബർലിൻ: ഒളിംപിക്സ് പൂർത്തിയായതിനു പിന്നാലെ സെപ്റ്റംബർ ഏഴിനു റിയോ ഡി ഷാനെറോയിൽ നടക്കുന്ന പാരാലിംപിക്സിൽ നിന്ന് റഷ്യൻ കായിക താരങ്ങളെ വിലക്കി.

കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്പോർട്സാണ് വിഷയം പരിഗണിച്ചത്. എല്ലാ റഷ്യൻ താരങ്ങളെയും അപ്പാടെ വിലക്കാൻ ഇന്റർനാഷണൽ പാരാലിംപിക് കമ്മിറ്റി നേരത്തെ തീരുമാനമെടുത്തിരുന്നു. ഇതിനെതിരെ റഷ്യ കോർട്ട് ഓഫ് ആർബിട്രേഷനിൽ അപ്പീൽ നൽകിയിരുന്നു. ഇതു തള്ളിക്കൊണ്ടാണ് കാസിന്റെ ഉത്തരവ്.

റഷ്യയിൽ അധികൃതരുടെ ഒത്താശയോടെ നാലു വർഷമായി ഉത്തേജക പദ്ധതി നടപ്പാക്കി വരുന്നു എന്നു മക്ലാരൻ കമ്മിറ്റി കണ്ടെത്തിയതിന്റെ അടിസ്‌ഥാനത്തിലാണ് റഷ്യൻ താരങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത്. റിയോ ഒളിമ്പിക്സിൽ വാഡയുടെ അച്ചടക്ക നടപടിയായ വിലക്ക് നേരത്തെതന്നെ റഷ്യൻ താരങ്ങൾക്ക് ലഭിച്ചിരുന്നു. 270 താരങ്ങളാണ് റിയോയിൽ മത്സരിച്ചത്. മൊത്തം 56 മെഡലുകളാണ് റഷ്യ ഇത്തവണ റിയോയിൽ നിന്നു നേടിയത്.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ