സാൻജോ ക്ലബ് ഉദ്ഘാടനം ചെയ്തു
Tuesday, August 23, 2016 4:38 AM IST
ബംഗളൂരു: ബാബുസാപാളയ സെന്റ് ജോസഫ്സ് ഇടവകാംഗങ്ങളുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച സാൻജോ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ ഉദ്ഘാടനം കെആർ പുരം എംഎൽഎ ബൈരതി ബസവരാജ് നിർവഹിച്ചു. ഇടവക വികാരി ഫാ. ഷിന്റോ മംഗലത്ത്, വിൻസൻഷ്യൻ ആശ്രമം സുപ്പീരിയർ ഫാ. സെബാസ്റ്റ്യൻ പടിഞ്ഞാറേക്കൂറ്റ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. കമ്മിറ്റി കൺവീനർ ജൂണി ജോസഫ്, പ്രസിഡന്റ്സെബാസ്റ്റ്യൻ ആത്താങ്കരി, സെക്രട്ടറി ബാബു, അഗസ്റ്റിൻ വേരനാനിക്കൽ, വൈസ് പ്രസിഡന്റ് കെ.ജെ. ബൈജു തുടങ്ങിയവർപ്രസംഗിച്ചു. സാൻജോ ക്ലബിന്റെ നേതൃത്വത്തിൽസംഗീതം, നൃത്തം, വാദ്യോപകരണങ്ങൾഎന്നിവയുടെ ക്ലാസുകൾ ഉടൻ ആരംഭിക്കും. ക്ലാസിൽ പങ്കെടുക്കാൻ ആഗ്രിഹക്കുന്നവർകൾച്ചറൽസെക്രട്ടറി രാജേഷിനെ ബന്ധപ്പെടുക. ഫോൺ: 8197550505.