ഹഡ്സൺവാലി മലയാളി അസോസിയേഷനും ഐസിഎസ്ആറും ഇന്ത്യൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
Tuesday, August 23, 2016 6:26 AM IST
ന്യൂയോർക്ക്: ഹഡ്സൺവാലി മലയാളി അസോസിയേഷനും ഐസിഎസ്ആറും സംയുക്‌തമായി ഇന്ത്യയുടെ എഴുപതാമത് സ്വാതന്ത്ര്യ ദിനം ന്യൂസിറ്റിയിൽ ആഘോഷിച്ചു.

ഹഡ്സൺവാലി മലയാളി അസോസിയേഷന്റെ ബാനറിനു കീഴിൽ പ്രസിഡന്റ് അലക്സാണ്ടർ പൊടിമണ്ണിൽ, സെക്രട്ടറി അജിൻ ആന്റണി, ട്രഷറർ ചെറിയാൻ ഡേവിഡ് എന്നിവർ അണിനിരന്ന് ഘോഷയാത്രയിൽ പങ്കെടുത്തു.

ന്യൂസിറ്റി ലൈബ്രറിയിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര സിറ്റി കോർട്ടിന്റെ അങ്കണത്തിൽ എത്തി, ദേശീയ പതാക ഉയർത്തിയതിനുശേഷം നടന്ന സമ്മേളനത്തിൽ അസോസിയേഷനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് അലക്സാണ്ടർ പൊടിമണ്ണിൽ, സെക്രട്ടറി അജിൻ ആന്റണി, റോക്ലാന്റ് കൗണ്ടി ലെജിസ്ലേറ്റർ ഡോ. ആനി പോൾ എന്നിവർ സംസാരിച്ചു. വർഗീസ് ഉലഹന്നാന്റെയും മത്തായി പി. ദാസിന്റേയും ആത്മാർഥമായ പ്രവർത്തനത്തെ പ്രസിഡന്റ് അലക്സാണ്ടർ പൊടിമണ്ണിൽ അഭിനന്ദിച്ചു.

<ആ>റിപ്പോർട്ട്: ജയപ്രകാശ് നായർ
<ശാഴ െൃര=/ിൃശ/2016മൗഴൗെേ23വൗറെീി്മഹഹ്യ്യ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>