വിയന്ന മലയാളി അസോസിയേഷൻ ജീവകാരുണ്യ സായാഹ്നം നടത്തി
Tuesday, August 23, 2016 6:30 AM IST
വിയന്ന: വിയന്ന മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ജീവകാരുണ്യ സായാഹ്നം വിയന്നയിലെ ആക്കോൺ പ്ലാറ്റ്സിൽ നടന്നു.

തൃശൂർ ജില്ലയിലെ ഒരു നിർധന കുടുംബത്തിനു തലചായ്ക്കാൻ ഒരു ഭവനം ഒരുക്കുവാനാണ് അസോസിയേഷന്റെ ജീവകാരുണ്യ ട്രസ്റ്റ് ഈ വർഷത്തെ ചാരിറ്റി ഈവന്റ് സംഘടിപ്പിച്ചത്.

ഓസ്ട്രിയക്കാരിയായ പ്രശസ്ത നർത്തകി പ്രിയദർശിനിയുടെ നൃത്തങ്ങളും മല
യാളികൾ ഒരുക്കിയ വിവിധ കലാപരിപാടികളും ബോസ്നിയൻ നാടോടി നൃത്തവും കുച്ചിപ്പുടി, ബംഗാരാ, മോഹിനിയാട്ടം, ക്രിസ്ത്യൻ നൃത്തം, സിനിമാറ്റിക് നൃത്തം, ലാറ്റിനമേരിക്കൻ സംഗീതം എന്നീ പരിപാടികളും ജീവകാരുണ്യ സായാഹ്നത്തിന്റെ ഭാഗമായിരുന്നു.

ഇന്ത്യൻ കോൺസൽ മയാങ്ക് ശർമ പരിപാടി ഉദ്ഘാടനം ചെയ്തു. ഫാ. തോമസ് കൊച്ചുചിറ ജീവകാരുണ്യ സന്ദേശം നൽകി. ട്രസ്റ്റ് ചെയർമാൻ മാത്യൂസ് കിഴക്കേക്കര ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ചു വിശദീകരിച്ചു. അസോസിയേഷൻ പ്രസിഡന്റ് സോണി ചേന്നുംകര, ഡയാന മനിയഞ്ചിറ, ആർട്സ് ക്ലബ്ബ് സെക്രട്ടറി ഷാജൻ ഇല്ലിമൂട്ടിൽ എന്നിവർ പ്രസംഗിച്ചു. ബെനോം തട്ടിൽ പരിപാടിയുടെ അവതാരകനായിരുന്നു.

<ആ>റിപ്പോർട്ട്: ഷിജി ചീരംവേലിൽ<യൃ><യൃ><ശാഴ െൃര=/ിൃശ/2016മൗഴൗെേ23്ശലിിമമ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>