കുവൈത്തിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു
Tuesday, August 23, 2016 6:31 AM IST
കുവൈത്ത്: കായംകുളം സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. കായംകുളം പെരുങ്ങാല സ്വദേശി പാനുശേരിൽ സബാദ്കുട്ടി മൊയ്തീൻ കുഞ്ഞ് (57) ആണ് മരിച്ചത്. മംഗഫിൽ ജോലിസ്‌ഥലത്തായിരുന്നു മരണം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുവാനുള്ള നടപടികൾ പുരോഗമിക്കുന്നു.

ഭാര്യ: സെലീന. മക്കൾ: അബു, അബീന.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ