ഒഐസിസി ദേശീയ കമ്മിറ്റി സ്വാതന്ത്ര്യദിനവും ചർച്ചയും നടത്തി
Tuesday, August 23, 2016 6:32 AM IST
മെൽബൺ: ഇന്ത്യയുടെ എഴുപതാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി മെൽബണിൽ ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചടങ്ങുകൾ നടത്തി. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുന്നതിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് വഹിച്ച പങ്ക് വലുതാണെന്നു ചടങ്ങ് ഉദ്ഘാടനം ചെയ്ത ഒഐസിസി സ്‌ഥാപക പ്രസിഡന്റ് ജോസ് എം. ജോർജ് പറഞ്ഞു.

സോബൻ തോമസ് അധ്യക്ഷത വഹിച്ചു. ദേശീയ വൈസ് പ്രസിഡന്റ് മാർട്ടിൻ ഉറുമീസ് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. ഒഐസിസി ഗ്ലോബൽ കമ്മിറ്റി മെംബർ ബിജു സ്കറിയ, ദേശീയ ജനറൽ സെക്രട്ടറി ജോർജ് തോമസ്, അരുൺ പാലയ്ക്കലോടി, ഷാജി പുല്ലൻ, തമ്പി ചെമ്മനം, വിക്ടോറിയ പ്രസിഡന്റ് ജോസഫ് പീറ്റർ, പി.വി. ജിജേഷ് എന്നിവർ സംസാരിച്ചു.

തുടർന്നു ‘വർഗീയ കക്ഷികൾ ഇന്ത്യയിൽ ഉയർത്തുന്ന വെല്ലുവിളി’ എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ചർച്ചയിൽ സോബൻ തോമസ് വിഷയം അവതരിപ്പിച്ചു. അരുൺ പാലയ്ക്കലോടി വിഷയത്തിന്റെ കാലികമായ പ്രസക്‌തി പ്രവർത്തകരെ മനസിലാക്കി കൊടുത്തു. ചർച്ചയിൽ മാർട്ടിൽ ഉറുമീസ്, ഷിജോ ചേന്നോത്ത്, ബോസ്കോ എന്നിവർ നേതൃത്വം നൽകി.