ജർമൻ എയർപോർട്ടുകളിൽ യാത്രക്കാരുടെ മുഖം തിരിച്ചറിയാനുള്ള കാമറ വരുന്നു
Tuesday, August 23, 2016 6:34 AM IST
ഫ്രാങ്ക്ഫർട്ട്: ജർമനിയിലെ എല്ലാ എയർപോർട്ടുകളിലും യാത്രക്കാരുടെ മുഖം തിരിച്ചറിയൽ നടത്താൻ കഴിയുന്ന സോഫ്റ്റ്വെയർ കാമറകൾ സ്‌ഥാപിക്കണമെന്നു ജർമൻ എയർപോർട്ട് സെക്യൂരിറ്റി ഓഫീസർമാർ ആവശ്യപ്പെട്ടു. പുതിയ സാഹചര്യത്തിൽ വ്യോമഗതാഗതത്തിനും എയർപോർട്ട് സെക്യൂരിറ്റിക്കും ഇത് അത്യാന്താപേക്ഷിതമാണെന്നു ഓഫീസർമാർ ആഭ്യന്തരമന്ത്രി തോമസ് ഡി മെയ്സ്യറോട് ആവശ്യപ്പെട്ടു.

യാത്രക്കാരുടെ മുഖം തിരിച്ചറിയൽ നടത്താൻ കഴിയുന്ന സോഫ്റ്റ്വെയർ കാമറകൾ എടുക്കുന്ന ഫോാട്ടോകൾ ആറു മാസത്തിനുശേഷം നശിപ്പിക്കുകയും ചെയ്യാം. എന്നാൽ ജർമൻ പ്രതിപക്ഷം സ്വകാര്യ വ്യക്‌തി ജീവിതത്തിന്മേലുള്ള കടന്നാക്രമണം ആണെന്നു പരാതി ഉന്നയിച്ചു കഴിഞ്ഞു. വർധിച്ചുവരുന്ന ആക്രമണങ്ങളിൽ നിന്നും എയർപോർട്ടുകളേയും വിമാന യാത്രക്കാരെയും രക്ഷിക്കാൻ ഇത് നല്ല ഒരു മാർഗമാണെന്നാണ് ഭൂരിപക്ഷം യാത്രക്കാരുടെയും അഭിപ്രായം. അമേരിക്കയിൽ ഇത് ഫലപ്രദമായി നടത്തി വരുന്നുണ്ട്.

<ആ>റിപ്പോർട്ട്: ജോർജ് ജോൺ