കല സാഹിത്യ സംവാദം സംഘടിപ്പിച്ചു
Tuesday, August 23, 2016 8:16 AM IST
കുവൈത്ത്: കുവൈറ്റ് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല) സാഹിത്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ മംഗഫ്, കലാ സെന്ററിൽ സാഹിത്യ സംവാദം സംഘടിപ്പിച്ചു.

സാഹിത്യത്തിൽ നിലപാടുകളുടെ സ്വാധീനം എന്ന വിഷയത്തിൽ മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരൻ അശോകൻ ചരുവിൽ മുഖ്യപ്രഭാഷണം നടത്തി. പ്രതികരണം യഥാർഥത്തിൽ പ്രതിരോധമാണെന്നും എഴുത്തെന്നാൽ സാമൂഹിക അവബോധമുള്ള, സാമൂഹിക പുരോഗതിയുമായി ബന്ധപ്പെട്ട പ്രവർത്തനമാണെന്നും സമൂഹത്തിന്റെ അനുഭവമാണ് എഴുത്തിൽ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തുടർന്നു നടന്ന ചർച്ചയിൽ കലാ കുവൈറ്റ് പ്രസിഡന്റ് ആർ. നാഗനാഥൻ, ജനറൽ സെക്രട്ടറി സി.കെ. നൗഷാദ്, എൻ. അജിത് കുമാർ, കുവൈത്തിലെ സാഹിത്യകാരന്മാരായ സുനിൽ ചെറിയാൻ, പ്രേമൻ ഇല്ലത്ത്, സതീഷ്, സുജിത്ത്, ജ്യോതിദാസ്, പീതൻ കെ. വയനാട്, സാം പൈനുംമൂട് എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.

ഫഹഹീൽ മേഖല പ്രസിഡന്റ് സജീവ് ഏബ്രഹാം അധ്യക്ഷത വഹിച്ച യോഗത്തിൽ സാഹിത്യവിഭാഗം സെക്രട്ടറി സജീവ് എം. ജോർജ്, അബുഹലീഫ മേഖല പ്രസിഡന്റ് ജ്യോതിഷ് ചെറിയാൻ എന്നിവർ പ്രസംഗിച്ചു.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ