ഷിക്കാഗോ മലയാളി അസോസിയേഷൻ ചർച്ച സംഘടിപ്പിച്ചു
Tuesday, August 23, 2016 8:28 AM IST
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷൻ ചർച്ചാവേദിയുടെ ആഭിമുഖ്യത്തിൽ ‘സാമുദായിക സംഘടനകളുടെ വളർച്ച സാമൂഹിക സംഘടനകളുടെ വളർച്ചയെ തടസപ്പെടുത്തുന്നുവോ?’ എന്ന വിഷയത്തിൽ ചർച്ച നടത്തി.

മൗണ്ട് പ്രോസ്പെക്ടസിലെ സിഎംഎ ഹാളിൽ പ്രസിഡന്റ് ടോമി അംബേനാട്ട് അധ്യക്ഷത വഹിച്ച ചർച്ചയിൽ ചർച്ചാവേദി കോഓർഡിനേറ്റർ ജെസി റിൻസി, സെക്രട്ടറി ബിജി സി. മാണി എന്നിവരും വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിച്ച് ഫോമ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, ഫാ. ബാബു മഠത്തിപ്പറമ്പിൽ, ഇന്ത്യാ പ്രസ്ക്ലബ്ബ് നാഷണൽ പ്രസിഡന്റ് ശിവൻ മുഹമ്മ, സണ്ണി വള്ളിക്കളം, ജോൺസൺ കണ്ണൂക്കാടൻ, സന്തോഷ് നായർ, ഷിജി അലക്സ്, ജയചന്ദ്രൻ, അഗസ്റ്റിൻ കരിങ്കുറ്റി, സുനൈന ചാക്കോ, ജിമ്മി കണിയാലി, മാത്യു തോമസ്, കുര്യൻ കാരപ്പള്ളി, നാരായണൻ കുട്ടപ്പൻ, ജോസഫ് നെല്ലുവേലിൽ, വർഗീസ് കെ. ജോൺ, തൊമ്മൻ പൂഴിക്കുന്നേൽ, ലീല ജോസഫ്, ജോഷി വള്ളിക്കളം തുടങ്ങിയവരും സംസാരിച്ചു. സ്റ്റാൻലി കളരിക്കമുറി മോഡറേറ്ററായിരുന്നു.

സാമൂഹിക സംഘടനകളുടെ വളർച്ചയെ എങ്ങനെ ത്വരിതപ്പെടുത്താമെന്നും അതിനു മറ്റൊന്നും തടസമാകാത്ത രീതിയിൽ എന്തൊക്കെ കാര്യങ്ങൾ ചെയ്യണമെന്നും ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

ജോസ് സൈമൺ മുണ്ടപ്ലാക്കിൽ, ജോഷി മാത്യു, ജൂബി വള്ളിക്കളം, റിൻസി കുര്യൻ തുടങ്ങിയവർ പരിപാടിക്കു നേതൃത്വം നൽകി.

<ആ>റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം