ഹെൽത്ത് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു
Wednesday, August 24, 2016 6:57 AM IST
കുവൈത്ത്: സ്ത്രീകളുടെ ആരോഗ്യസംരക്ഷണം ലക്ഷ്യമാക്കി കളരി ഹെൽത്ത് ക്ലബ്ബ് പ്രവർത്തനം ആരംഭിച്ചു.

പ്രവാസ ജീവിതത്തിനിടെ ഉണ്ടാകുന്ന മാനസിക പിരിമുറുക്കങ്ങൾ ലളിതമാക്കാനും ആരോഗ്യ സംരക്ഷണത്തിനു ഇത്തരം കേന്ദ്രങ്ങൾ അനിവാര്യമാണെന്നു ഇതു സംബന്ധിച്ചു നടന്ന പഠനങ്ങൾ വ്യക്‌തമാക്കുന്നതായി ഡയറക്ടർ രാധിക ജയകുമാർ പറഞ്ഞു.

മംഗഫിൽ ആരംഭിച്ച ആരോഗ്യ പരിപാലന കേന്ദ്രം കുവൈത്തി സ്വദേശി ജമാൽ അൽ ദൂസ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ എംബസി ഇൻഫോർമേഷൻ സെക്രട്ടറി എ.കെ. ശ്രീവാസ്തവ മുഖ്യാതിഥിയായിരുന്നു. പി.എ. മോനോൻ, സുരേഷ് അർപ്പൺ എന്നിവർ പ്രസംഗിച്ചു.

വിവരങ്ങൾക്ക്: 67621612.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ