ലീഡ്സ് എട്ടുനോമ്പു തിരുനാളിനു സെപ്റ്റംബർ നാലിനു തുടക്കം
Wednesday, August 24, 2016 6:59 AM IST
ലീഡ്സ്: യുകെയിൽ എട്ടുനോമ്പു തിരുനാളിനു പ്രസിദ്ധിയാർജിച്ച ലീഡ്സ് സെന്റ് മേരീസ് സീറോ മലബാർ ചാപ്ലെയിൻസിയുടെ എട്ടു നോമ്പാചരണവും മാതാവിന്റെ പിറവി തിരുനാളും സെപ്റ്റംബർ നാലു മുതൽ 11 വരെ ആചരിക്കുന്നു.

സെന്റ് വിൽഫ്രഡ് ദേവാലയത്തിൽ നാലിന് രാവിലെ 10നു തിരുനാളിനു തുടക്കം കുറിച്ച് ഫാ. മോറിസ് പിയേഴ്സ് കൊടിയേറ്റു കർമം നിർവഹിക്കും. അഞ്ചു മുതൽ ഒമ്പതു വരെ വൈകുന്നേരം 6.45നു തിരുനാൾ കുർബാന, ലദീഞ്ഞ്, നൊവേന എന്നിവ നടക്കും. 10നു രാവിലെ 10നു ദിവ്യബലി നടക്കും. പ്രധാന തിരുനാൾ ദിനമായ 11നു രാവിലെ 10.15ന് ലദീഞ്ഞ്, ആഘോഷമായ തിരുനാൾ കുർബാന, നൊവേന, പ്രദക്ഷിണം, സമാപനാശീർവാദം എന്നിവയ്ക്ക് ഫാ. പോൾ അരീക്കാട്ട് നേതൃത്വം നൽകും. തുടർന്നു ഇടവകയിലെ കുടുംബാംഗങ്ങൾ അവതരിപ്പിക്കുന്ന കലാസന്ധ്യയും അരങ്ങേറും.

മുൻ വർഷങ്ങളിൽനിന്നു വിഭിന്നമായി ഇത്തവണ അറുപത്തൊന്നു പ്രസുദേന്തിമാരാണു തിരുനാൾ ഏറ്റെടുത്തുനടത്തുന്നത്.

പരിശുദ്ധ മാതാവിന്റെ മധ്യസ്‌ഥതയാൽ ദൈവാനുഗ്രഹം പ്രാപിക്കാൻ ഏവരേയും വികാരി ഫാ. മാത്യു മുളയോളിൽ സ്വാഗതം ചെയ്തു.

<ആ>റിപ്പോർട്ട്: സഖറിയ പുത്തൻകളം