വിജ്‌ഞാന വേദിയിൽ റഫീഖ് ഹാദി ക്ലാസെടുക്കുന്നു
Wednesday, August 24, 2016 6:59 AM IST
ദുബായ്: ഹംരിയ്യ ലേഡീസ് പാർക്കിനടുത്തുള്ള ദാറുൽ ബിർ സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടക്കുന്ന വിജ്‌ഞാന വേദിയിൽ റഫീഖ് ഹാദി ക്ലാസെടുക്കുന്നു.

ഓഗസ്റ്റ് 25നു (വ്യാഴം) രാത്രി 9.30ന് ‘വിശ്വാസിയുടെ ലക്ഷ്യം’ എന്ന വിഷയത്തിലാണ് ക്ലാസ്. സ്ത്രീകൾക്കു പ്രത്യേക സൗകര്യമുണ്ടായിരിക്കും.

വിവരങ്ങൾക്ക്: 050 8501440, 055 2541181.