വെസ്റ്റ് ചെസ്റ്റർ അയ്യപ്പക്ഷേത്രത്തിൽ ശ്രീകൃഷ്ണ അഷ്ടമിയും ഓണാഘോഷവും ഓഗസ്റ്റ് 27ന്
Wednesday, August 24, 2016 7:09 AM IST
ന്യൂയോർക്ക്: വേൾഡ് അയ്യപ്പ സേവാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ന്യൂയോർക്ക് വെസ്റ്റ് ചെസ്റ്റർ അയ്യപ്പ ക്ഷേത്രത്തിൽ ശ്രീകൃഷ്ണ അഷ്ടമിയും ഓണാഘോഷവും സംയുക്‌തമായി ഓഗസ്റ്റ് 27നു (ശനി) ആഘോഷിക്കുന്നു. ഘോഷയാത്രയും പ്രേത്യക പൂജകളും ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായിരിക്കും. തുടർന്നു ഓണസദ്യയും വിവിധ കലാ പരിപാടികളും നടക്കും. ചെണ്ടമേളവും താലപ്പൊലിയുമായി മാവേലി തമ്പുരാനെ വരവേൽക്കുന്നതോടെ തുടങ്ങുന്ന പരിപാടികളിൽ അത്തപ്പൂക്കളം തിരുവാതിരകളി പുലികളി ഡാൻസ് പ്രോഗ്രാമുകൾ തുടങ്ങി കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ആസ്വദിക്കാൻ പറ്റുന്ന കലാപരിപാടികളാണു സംഘാടകർ ഒരുക്കിയിട്ടുള്ളത്.

ശ്രീകൃഷ്ണ ജയന്തിയുടെയും ഓണാഘോഷത്തിന്റെയും വിജയത്തിനായി എവരുടേയും സഹായ സഹകരണങ്ങൾ അഭ്യർഥിക്കുന്നതായി ഗുരുസ്വാമി പാർഥസാരഥി പിള്ള, പത്മജാ പ്രേം, കോ–ഓർഡിനേറ്റർമാരായി പ്രവർത്തിക്കുന്ന ഗണേഷ് നായർ, സന്തോഷ് നായർ, ഡോ. പ്രേം, രുക്മണി പിള്ള, ഷൈലജ നായർ, ചന്ദ്രൻ പുതിയവീട്ടിൽ, ജോഷി നാരായണൻ, കെ.ജി. ജനാർദ്ദനൻ, പി. രാധാകൃഷ്ണൻ, ബാബു നായർ, സുരേന്ദ്രൻ നായർ, രാജൻ നായർ എന്നിവർ അഭ്യർഥിച്ചു.

<ആ>റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ