സ്വാതന്ത്ര്യദിനം ആഘോഷിച്ചു
Wednesday, August 24, 2016 7:11 AM IST
ബംഗളൂരു: ബംഗളൂരു മലയാളി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനം ജെപി നഗർ രമണ മഹർഷി അന്ധവിദ്യാലത്തിലെ അന്തേവാസികളായ കുട്ടികൾക്കൊപ്പം ആഘോഷിച്ചു. രാവിലെ ഒമ്പതിനു നടന്ന ചടങ്ങിൽ പ്രസിഡന്റ് അഡ്വ. മെന്റോ ഐസക് പതാക ഉയർത്തി സന്ദേശം നല്കി. സെക്രട്ടറി മധു കലമാനൂർ, വൈസ് പ്രസിഡന്റ് പി.ജെ. ജോജോ, ആർ. ഷാജി തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. കുട്ടികൾക്ക് സമ്മാനങ്ങളും മധുരപലഹാരങ്ങളും വിതരണം ചെയ്തു.