ജർമൻ ഡ്രഗ് സ്റ്റോർ പെപ്പർ സ്പ്രേ വില്പന തുടങ്ങി
Wednesday, August 24, 2016 8:12 AM IST
ബർലിൻ: ജർമനിയിലെ ഏറ്റവും വലിയ മരുന്നു വിതരണ ശൃംഖലയായ ഡ്രഗ്സ്റ്റോർ ഡിഎം പെപ്പർ സ്പ്രേ വില്പന തുടങ്ങി. ഉപയോക്‌താക്കളിൽനിന്നുള്ള വർധിച്ച ആവശ്യം കണക്കിലെടുത്താണിതെന്നാണ് കമ്പനിയുടെ വിശദീകരണം.

എന്നാൽ, ആനിമൽ ഡിറ്ററന്റ് സ്പ്രേ എന്ന പേരിലാണ് ഇതു വിൽക്കുന്നത്. മേയ് ഒമ്പതു മുതൽ ഇത് ഓൺലൈനായി ലഭ്യമാക്കിയിരുന്നു. ജൂൺ 23 മുതലാണ് കടകളിലും വിറ്റു തുടങ്ങിയതെന്നു കമ്പനി അധികൃതർ.

മൃഗങ്ങളിൽനിന്നു സംരക്ഷണം ലഭിക്കുന്ന തരത്തിലുള്ള സ്പ്രേ എന്ന വ്യാജേനയാണ് വിൽക്കുന്നതെങ്കിലും യഥാർഥത്തിൽ അങ്ങനെയല്ലെന്നു വില്പനയിൽനിന്നു തന്നെ വ്യക്‌തമാണ്. കാരണം, മൃഗങ്ങളുടെ ശല്യമില്ലാത്ത നഗര കേന്ദ്രങ്ങളിലും മറ്റുമാണ് ഇവ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നത്.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ