ഓവർസീസ് ഫ്രണ്ട്സ് ഓഫ് ബിജെപി യുഎസ്എ ഇന്ത്യാദിന പരേഡിൽ സജീവ സാന്നിധ്യമായി
Thursday, August 25, 2016 12:56 AM IST
ന്യൂയോർക്ക്: ഓവർസീസ് ഫ്രണ്ട്സ് ഓഫ് ബിജെപി യുഎസ്എ ന്യൂയോർക്ക് സിറ്റിയിൽ ഓഗസ്റ്റ് 21 –നു നടന്ന ഇന്ത്യാദിന പരേഡിൽ സജീവ സാന്നിധ്യമായി. ഓവർസീസ് ഫ്രണ്ട്സ് ഓഫ് ബിജെപി പ്രസിഡന്റ് കൃഷ്ണ റെഡ്ണ്ടഡി, ന്യൂയോർക്ക് കൺവീനർ ശിവദാസൻ നായർ, മുൻ പ്രസിഡന്റ് ജയേഷ് പട്ടേൽ എന്നിവരുടെ നേതൃത്വത്തിൽ ന്യൂയോർക്ക്/ ന്യൂജേഴ്സി എന്നിവിടങ്ങളിൽ നിന്നുള്ള പ്രവർത്തകരാണ് പരേഡിൽ പങ്കെടുത്തത്.

1981 മുതൽ ന്യൂയോർക്ക് സിറ്റിയുടെ ഹൃദയഭാഗത്തു ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു അമേരിക്കയിലുള്ള ഇന്ത്യൻ വംശജർ വിവിധ സംഘടനകളെ ഉൾക്കൊള്ളിച്ചുകൊണ്ട് പരേഡ് നടത്തിവരുന്നു. അമേരിക്കയിൽ നടത്തുന്ന പരേഡുകളിൽ വച്ച് ഏറ്റവും വിപുലമായ ഈ പരേഡ് നടത്തുന്നത് ദി ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻ ആണ്. മാഡിസൺ അവന്യുവിൽ 38 സ്ട്രീറ്റിൽ നിന്ന് തുടങ്ങി 28 സ്ട്രീറ്റിൽ എത്തി സമാപനം ചെയ്യുകയാണ് പതിവ്. ഈ വർഷത്തെ ആഘോഷത്തിന് ബാബ റാംദേവ് മുഖ്യാതിഥിയായും അഭിഷേക് ബച്ചൻ ഗ്രാൻഡ് മാർഷൽ ആയും സന്നിഹിതരായി.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം

<ശാഴ െൃര=/ിൃശ/ിൃശബ2016മൗഴ25ീമ4.ഷുഴ മഹശഴി=ഹലളേ>