കലാഭവൻ ജയൻ അമേരിക്കയിൽ
Thursday, August 25, 2016 6:41 AM IST
ഹൂസ്റ്റൺ: മലയാളികളുടെ മനംകവരുന്ന ശബ്ദാനുകരണ കലയായ മിമിക്രിയിൽ ഇരുപത്തേഴു വർഷങ്ങളോളം മികവു തെളിയിച്ച അനുഗ്രഹീത കലാകാരൻ കലാഭവൻ ജയൻ അമേരിക്കയിൽ സന്ദർശനം നടത്തുന്നു.

ഹൂസ്റ്റൺ മുതൽ കലിഫോർണിയ, ഷിക്കാഗോ, ന്യൂയോർക്ക് തുടങ്ങി നിരവധി നഗരങ്ങളിൽ ജയൻ പരിപാടികൾ അവതരിപ്പിക്കും.

ചാലക്കുടി സ്വദേശിയായ ജയൻ സംസ്‌ഥാന കലോത്സവങ്ങളിൽ മിമിക്രിയിൽ ഒന്നാം സ്‌ഥാനം നേടിയിട്ടുണ്ട്. മലയാളി മനസുകളിൽ സ്‌ഥിരപ്രതിഷ്ഠ നേടിയ നാടൻ പാട്ടുകൾ സമ്മാനിച്ച അന്തരിച്ച കലാഭവൻ മണിയുടെ ഗാനങ്ങൾ അഞ്ഞൂറിലധികം വേദികളിൽ മണിയോടൊപ്പം അവതരിപ്പിച്ചിട്ടുള്ള ജയൻ ഈ ഗാനങ്ങളും മിമിക്രികളും ഇടകലർത്തി നടത്തുന്ന വൺമാൻ ഷോ കാണികളെ ചിരിയുടെ പൂരത്തിലേയ്ക്കു നയിക്കുമെന്നു സംഘാടകർ അവകാശപ്പെട്ടു.

വിവരങ്ങൾക്ക്: 281 854 4922.

<ആ>റിപ്പോർട്ട്: ജീമോൻ റാന്നി