മെൽബൺ: കേസി കൗൺസിലിന്റെ കീഴിലുള്ള ക്രാംൻബൺ, നാരെവാറൻ, ഹാലം, എൻഡവർ ഹിൽസ്, ലിൻ ബ്രൂക്ക്, ക്ലൈഡ് തുടങ്ങിയ സ്ഥലത്തുള്ള മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ കേസി മലയാളി ഫോറത്തിന്റെ ഓണാഘോഷങ്ങൾ ‘ആവണിപ്പുലരി 2016’ ഓഗസ്റ്റ് 27നു (ശനി) രാവിലെ 9.30ന് ഹാംപ്ടൺ പാർക്ക് റെൻ ആർതർ ഹാളിൽ നടക്കും.
രാവിലെ 9.30നു വിവിധ കലാപരിപാടികളോടെ ആഘോഷങ്ങൾക്കു തുടക്കമാകും. തുടർന്നു കുട്ടികളുടെയും മുതിർന്നവരുടെയും നൃത്തനൃത്യങ്ങൾ, സ്കിറ്റ്, ഒപ്പന, ക്ലാസിക്കൽ ഡാൻസ്, ഭരതനാട്യം, തിരുവാതിര, വഞ്ചിപ്പാട്ട്, ഗാനമേള തുടങ്ങിയവ അരങ്ങേറും. ഉച്ചയ്ക്ക് വിൻഡാലൂ പാലസിലാണ് ഓണസദ്യ. പരിപാടികളിൽ സാമൂഹ്യ സാംസ്കാരിക മണ്ഡലത്തിലെ പ്രതിനിധികളും കേസി മേയർ സാം അസീസ്, കൗൺസിലർമാരായ അമാൻഡ സ്റ്റാഫിൽഡൺ, ഡാമിയൻ റോസാരിയോ എന്നിവരും പങ്കെടുക്കും.
മോർട്ട്ഗേജ് ബ്ലിസും പ്രൊഫൈൻ ബിൽഡിംഗ് ഗ്രൂപ്പുമാണ് ആവണിപ്പുലരിയുടെ മുഖ്യ പ്രായോജകർ.