മാഞ്ചസ്റ്റർ ക്നാനായ ചാപ്ലെയിൻസിയുടെ പ്രഥമ തിരുനാൾ നവംബർ ഒന്നിന്
Thursday, August 25, 2016 6:43 AM IST
മാഞ്ചസ്റ്റർ: ആഗോള കത്തോലിക്കാ സമൂഹം അസാധാരണ ജൂബിലി വർഷവും കരുണയുടെ വർഷവും ആചരിക്കുമ്പോൾ ഇംഗ്ലണ്ടിലെ ക്നാനായ കത്തോലിക്കർക്ക് അഭിമാനത്തിന്റെ നിമിഷങ്ങൾ.

ക്നാനായ ചാപ്ലെയിൻസി അനുവദിച്ചതിനുശേഷം ജപമാല മാസത്തിലെ ആദ്യദിനം തന്നെ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാൾ ആഘോഷിക്കുകയാണ് മാഞ്ചസ്റ്ററിലെ ക്നാനായ സമൂഹം. യുകെയിലെ പ്രഥമ ക്നാനായ തിരുനാളിനു സന്ദേശം നൽകുന്നത് നിയുക്‌ത പ്രസ്റ്റൺ രൂപത ബിഷപ് മാർ ജോസഫ് സ്രാമ്പിക്കലാണ്.

ഭക്‌തിസാന്ദ്രമായ തിരുനാൾ പാട്ടുകുർബാന, വചന സന്ദേശം, തിരുനാൾ പ്രദക്ഷിണം, സമാപനാശിർവാദം തുടങ്ങിയവ തിരുനാളിന്റെ ഭാഗമായിരിക്കും. തുടർന്നു നടക്കുന്ന മതബോധന വാർഷികവും പൊതുസമ്മേളനവും മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്യും.

തിരുനാളിന്റെ വിജയത്തിനായി ചാപ്ലെയിൻ ഫാ. സജി മലയിൽ പുത്തൻപുരയുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.

<ആ>റിപ്പോർട്ട്: സക്കറിയ പുത്തൻകളം