കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ പയ്യന്നൂർ ഏരിയ കമ്മിറ്റിക്കു പുതിയ നേതൃത്വം
Friday, August 26, 2016 7:42 AM IST
കുവൈത്ത്: കേരള മുസ്ലിം അസോസിയേഷൻ പയ്യന്നൂർ ഏരിയ കമ്മിറ്റി 2016–17 വർഷത്തേയ്ക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി സുബൈർ കുരിക്കൾ (പ്രസിഡന്റ്), പി.പി. മൊയ്തു (വർക്കിംഗ് പ്രസിഡന്റ്), ടി.കെ.പി. സാജിദ് (വൈസ് പ്രസിഡന്റ്), ഷഫീഖ് (ജനറൽ സെക്രട്ടറി), പി.എം. ശരീഫ് (ഓർഗനൈസിംഗ് സെക്രട്ടറി), ഹാരിസ് പയ്യന്നൂർ (സെക്രട്ടറി), മഹമൂദ് പെരുമ്പ (ട്രഷറർ) എന്നിവരെയും ഉപദേശക സമിതി അംഗങ്ങളായി അബ്ദുൽ ഫതാഹ് തൈയിൽ, അബ്ദുൽ സലാം എ.പി. ഹംസ പയ്യന്നൂർ എന്നിവരെയും തെരഞ്ഞെടുത്തു.

യോഗം കേന്ദ്ര ജനറൽ സെക്രട്ടറി കെ. ബഷീർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുബൈർ കുരിക്കല അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷഫീഖ് വാർഷിക റിപ്പോർട്ടും ട്രഷറർ പി.പി. മൊയ്തു വാർഷിക വരവുചെലവു കണക്കുകളും അവതരിപ്പിച്ചു. തുടർന്നു നടന്ന തെരഞ്ഞെടുപ്പിനു കേന്ദ്ര സെക്രട്ടറി മുനീർ തുരുത്തി നേതൃത്വം നൽകി. പി.എം. ശരീഫ്, ഷഫീഖ് എന്നിവർ പ്രസംഗിച്ചു.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ