ന്യൂയോർക്കിൽ കാതോലിക്ക ബാവായ്ക്ക് ഉജ്‌ജ്വല സ്വീകരണം
Friday, August 26, 2016 7:45 AM IST
ന്യൂയോർക്ക്: പതിനഞ്ചുദിവസം നീണ്ടു നിൽക്കുന്ന അപ്പോസ്തോലിക സന്ദർശനത്തിനായി അമേരിക്കയിൽ എത്തിയ മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായ്ക്ക് ന്യൂയോർക്കിൽ ഉജ്‌ജ്വല വരവേല്പു നൽകി.

ജെഎഫ്കെ ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിച്ചേർന്ന ബാവായെയും നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസിനേയും നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപോലീത്ത സഖറിയാസ് മാർ നിക്കോളാവോസിന്റെ നേതൃത്വത്തിൽ മാനേജിഗ് കമ്മറ്റി അംഗങ്ങളും ഭദ്രാസന കൗൺസിൽ അംഗങ്ങളും ചേർന്നു സ്വീകരിച്ചു.

റവ. യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പിസ്കോപ്പ, റവ പൗലോസ് ആദായി കോർ എപ്പിസ്കോപ്പ, ഭദ്രാസന സെക്രട്ടറി ഫാ. എം.കെ. കുറിയാക്കോസ്, ഫാ. കെ.കെ. കുറിയാക്കോസ്, ഫാ. പി.എ. ഫിലിപ്പ്, ഫാ. ജോൺസൺ പുഞ്ചക്കോണം, ഫാ. എൽദോ ഏലിയാസ്, ഫാ. എബി ജോർജ്, ഫാ. ജിസ് ജോൺസൺ, സഭാ മാനേജിഗ് കമ്മറ്റി അംഗം പോൾ കറുകപ്പിള്ളിൽ, ഭദ്രാസന കൗൺസിൽ അംഗം ഫിലിപ്പോസ് ഫിലിപ്പ്, വർഗീസ് പോത്താനിക്കാട്, മാത്തായി പാറക്കൽ, തോമസ് ചാക്കോ, ഉമ്മൻ കാപ്പിൽ, സന്തോഷ് മത്തായി, എൽസി യോഹന്നാൻ ശങ്കരത്തിൽ തുടങ്ങിയവരും വിമാനത്താവളത്തിൽ ബാവായെ സ്വീകരിക്കാനെത്തിയിരുന്നു.
<ശാഴ െൃര=/ിൃശ/2016മൗഴൗെേ26യമ്മമ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>