കന്യാമറിയത്തിന്റെ ജനനപെരുന്നാളും കുടുംബ ധ്യാനയോഗവും സെപ്റ്റംബർ മൂന്ന്, നാല് തീയതികളിൽ
Friday, August 26, 2016 7:46 AM IST
ഷിക്കാഗോ: ഷിക്കാഗോ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് ഇടവകയിൽ പരിശുദ്ധ കന്യാമറിയത്തിന്റെ ജനനപെരുന്നാളും കുടുംബ ധ്യാനയോഗവും സെപ്റ്റംബർ മൂന്ന്, നാല് (ശനി, ഞായർ) തീയതികളിൽ നടക്കും.

പെരുന്നാളിനോടനുബന്ധിച്ചു വനിതാസമാജത്തിന്റെ ആഭിമുഖ്യത്തിൽ പ്രശസ്ത സുവിശേഷ പ്രാസംഗികനും ഫാമിലി കൗൺസിലറുമായ റവ. ഡോ. എ.പി. ജോർജ് (ന്യൂജേഴ്സി), ഷിജി അലക്സ് (ഷിക്കാഗോ മാർത്തോമ ചർച്ച്) എന്നിവർ നയിക്കുന്ന കുടുംബ ധ്യാനയോഗം നടക്കും.

ശനി രാവിലെ 10നു തുടങ്ങുന്ന ധ്യാനയോഗം വൈകുന്നേരം കുമ്പസാരത്തോടും സന്ധ്യാപ്രാർഥനയോടും കൂടി സമാപിക്കും. ഞായർ രാവിലെ ഒമ്പതിന് പ്രഭാതപ്രാർഥനയും തുടർന്നു റവ. ഡോ. എ.പി. ജോർജിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും മാതാവിന്റെ മധ്യസ്ഥപ്രാർഥനയും നടക്കും. 12നു നേർച്ച സദ്യയോടുകൂടി പെരുന്നാൾ സമാപിക്കും.

ചിന്താവിഷയം ‘ഒരുത്തനെ ആരെങ്കിലും ആക്രമിച്ചാൽ രണ്ടുപേർക്കും അവനോട് എതിർത്തുനിൽക്കാം, മുപ്പിച്ചരട് വേഗത്തിൽ അറ്റുപോകയില്ല’(സഭാപ്രസംഗി 4:12)

പെരുന്നാളിലും ധ്യാനയോഗത്തിലും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാൻ എല്ലാ വിശ്വാസികളോടും വികാരി റവ. തേലപ്പിള്ളിൽ സക്കറിയ കോർ എപ്പിസ്കോപ്പ അഭ്യർഥിച്ചു.

വിവരങ്ങൾക്ക്: റീബ വർഗീസ് 773 879 8202, സ്മിത ജോർജ് 708 653 6860, ജയ സക്കറിയ 630 242 6562, സൗമ്യ ബിജു 847 909 3644.

<ആ>റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം