കൈരളി ആർട്സ് ക്ലബ്ബ് ഓണം ആഘോഷിച്ചു
Friday, August 26, 2016 7:47 AM IST
സൗത്ത് ഫ്ളോറിഡ: കൈരളി ആർട്സ് ക്ലബ്ബ് –സൗത്ത് ഫ്ളോറിഡയുടെ ഈവർഷത്തെ ഓണാഘോഷ പരിപാടികൾ പ്രൗഢഗംഭീരമായി ആഘോഷിച്ചു. ഓഗസ്റ്റ് 20നു സൗത്ത് ഫ്ളോറിഡ മാർത്തോമ ചർച്ച് ഓഡിറ്റോറിയത്തിലായിരുന്നു ആഘോഷ പരിപാടികൾ.

ഡോ. വോണുഗോപാൽ മുഖ്യാതിഥിയായി പങ്കെടുത്ത് ഓണസന്ദേശം നൽകി. ഓണസദ്യ, തിരുവാതിര, വള്ളംകളി, പഞ്ചവാദ്യം, കുട്ടികളുടെ ഓണസ്കിറ്റ്, ഓണപ്പാട്ടുകൾ, ഓണകീർത്തനം എന്നിവ കൂടാതെ മയാമി ഹരിക്കയിൻസ് എന്ന ടീമിന്റെ ബാൻഗ്രാ ഡാൻസും ആഘോഷ പരിപാടികളെ ഹൃദ്യമാക്കി.

ഇന്ത്യയുടെ എഴുപതാം സ്വാതന്ത്ര്യദിനാഘോഷങ്ങൾ പ്രമാണിച്ച് ശ്യാമള കളത്തിൽ, ലിയ എന്നിവരുടെ ദേശീയ ഗാനാലാപനത്തോടെയായിരുന്നു പരിപാടികൾക്ക് തുടക്കംകുറിച്ചത്. ഓണാഘോഷ പരിപാടികൾക്ക് പ്രസിഡന്റ് ഏബ്രഹാം കളത്തിൽ, സെക്രട്ടറി വർഗീസ് ശാമുവൽ, ട്രഷറർ രാജു ഇടിക്കുള, വൈസ് പ്രസിഡന്റ് ജോർജ് ശാമുവൽ, ഫൊക്കാന മുൻ ജനറൽ സെക്രട്ടറി ഡോ. മാമ്മൻ സി. ജേക്കബ്, ഫൊക്കാന ഫൗണ്ടേഷൻ ചെയർമാൻ രാജൻ പടവത്തിൽ, ഫൊക്കാന ട്രസ്റ്റി ബോർഡ് വൈസ് ചെയർമാൻ ജോർജി വർഗീസ്, ഫൊക്കാന വിമൻസ് ഫോറം ഫ്ളോറിഡ ചെയർപേഴ്സൺ ലിബി ഇടിക്കുള എന്നിവർ നേതൃത്വം നല്കി.

ഈവർഷത്തെ ക്രിസ്മസ്–പുതുവത്സരാഘോഷ പരിപാടികൾ ഡിസംബർ 18നു നടത്തുമെന്നു ഭാരവാഹികൾ അറിയിച്ചു.

<ആ>റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
<ശാഴ െൃര=/ിൃശ/2016മൗഴൗെേ26സമശൃമഹ്യ്യ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>