ജിസിഎസ്സി പരീക്ഷയിൽ വിജയ തിളക്കവുമായി മലയാളി കുട്ടികൾ
Friday, August 26, 2016 7:49 AM IST
ലണ്ടൻ: യുകെയിൽ ജിസിഎസ്സി ഫലം പുറത്തു വന്നപ്പോൾ അഭിമാനാർഹമായ വിജയം നേടി മലയാളി കുട്ടികൾ.

പ്രസ്റ്റണിലെ ഹോളി ക്രോസ് കാത്തലിക് ഹൈസ്കൂളിൽ വിദ്യാർഥിനി ജാസിൻ ഫിലിപ്പ് എട്ട് എ സ്റ്റാറും മൂന്ന് എയും ഒരു ബിയും നേടി മികച്ച വിജയം കരസ്‌ഥമാക്കി. ചോർളിയിൽ അക്കൗണ്ടന്റായ പുളിങ്കുന്ന് കാനാശേരിൽ സിന്നി ജേക്കബിന്റെയും റോയൽ പ്രസ്റ്റൺ ഹോസ്പിറ്റലിൽ നഴ്സായ സിനിയുടെയും മകളാണ് ജാസിൻ. സയൻസ് മുഖ്യവിഷയമായെടുത്ത് മെഡിസിനു ചേരാൻ ആഗ്രഹിക്കുന്ന ജാസിൻ റൺഷോ കോളജിൽ എൻറോൾ ചെയ്തു. സഹോദരൻ ജസ്വിൻ പത്തിൽ പഠിക്കുന്നു.

സിന്നിയും കുടുംബവും ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൺ അസോസിയേഷന്റെ സജീവ പ്രവർത്തകരാണ്.

<ആ>റിപ്പോർട്ട്: അലക്സ് വർഗീസ്