കേരള ലിറ്റററി സൊസൈറ്റി സിൽവർ ജൂബിലി ആഘോഷിച്ചു
Friday, August 26, 2016 7:50 AM IST
ഡാളസ്: കേരള ലിറ്റററി സൊസൈറ്റി ഇരുപത്തഞ്ചാമത് വാർഷികം ആഘോഷിച്ചു. ഓസസ്റ്റ് 14നു വൈകുന്നേരം 5.30ന് കേരള അസോസിയേഷൻ ഹാളിൽ (ഇന്ത്യാ കൾചറൽ ആൻഡ് എഡ്യുക്കേഷൻ സെന്റർ,

3821 ബ്രോഡ്വേ ബുളിവാഡ്, ഗാർലന്റ് 75043) നടന്ന ആഘോഷ പരിപാടി ഡോ. എം.വി. പിള്ള സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരള ലിറ്റററി സൊസൈറ്റിയുടെ പ്രസിഡന്റ് ഏബ്രഹാം തെക്കേമുറി സ്വാതന്ത്ര്യദിനാഘോഷവും

രജതജൂബിലിയുടെ തുടക്കവും കുടിയേറ്റത്തിന്റെ അമ്പതാം വർഷം എന്ന ചരിത്ര പശ്ചാത്തലവും വിശദീകരിച്ചു. സെക്രട്ടറി സി.വി. ജോർജ്, വിശിഷ്ടാതിഥി ഡോ. എം.വി. പിള്ള എന്നിവർ പ്രസംഗിച്ചു.

അമേരിക്കൻ മലയാളി കുടിയേറ്റത്തിന്റെ അമ്പതാം വർഷാചരണം 1963ൽ ഡെസ്റ്റിനി എന്ന കപ്പലിൽ ബോസ്റ്റണിലെത്തിയ കുടിയേറ്റത്തിന്റെ കാരണവർ ഡോ. എം.എസ്.ടി. നമ്പൂതിരി മെഴുകുതിരി തെളിച്ചു നിർവഹിച്ചു. 1966ൽ സ്റ്റുഡന്റ്സ് ആയി എത്തിയ റവ. ഡോ. പി.പി. ഫിലിപ്സ്, പി.വി. ജോൺ എന്നിവർ കുടിയേറ്റ ചരിത്രത്തിന്റെ ആദ്യകാല അനുഭവങ്ങൾ പങ്കുവച്ചു. 1968ൽ ഡാളസിലെത്തിയ ആദ്യകാല നഴ്സുമാരായ ഏലിയാമ്മ ജോൺ, ഏലിയാമ്മ ഫിലിപ്സ്, മേരി ജോസഫ്, ഗ്രേസി ഏബ്രഹാം എന്നിവരെ ചടങ്ങിൽ ആദരിച്ചു. തുടർന്നു ലാനയുടെ പ്രസിഡന്റ് ജോസ് ഓച്ചാലിൽ, നഴ്സസ് അസോസിയേഷൻ പ്രസിഡന്റ് ഹരിദാസ് തങ്കപ്പൻ, കേരള അസോസിയേഷൻ പ്രസിഡന്റ് ബാബു മാത്യു, സുജൻ കാക്കനാട്ട്, സോണി ജേക്കബ്, ഷിജു ഏബ്രഹാം, എബി തോമസ്, അനുപ സാം എന്നിവർ സംസാരിച്ചു. കേരള ലിറ്റററി സൊസൈറ്റിയുടെ ട്രഷറർ ജോസൻ ജോർജ് പ്രോഗ്രാമിനു നേതൃത്വം നൽകി. മീനു എലിസബത്ത് മാത്യുവിന്റെ നേതൃത്വത്തിൽ ഡാളസ് മെലോഡിയുടെ ഗാനമേള പരിപാടികൾക്കു കൊഴുപ്പേകി.

<ആ>റിപ്പോർട്ട്: ജോസൻ ജോർജ്
<ശാഴ െൃര=/ിൃശ/2016മൗഴൗെേ26ഹമിമമ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>