ബ്രിസ്ബേൻ മലയാളി അസോസിയേഷൻ ഓണാഘോഷം സെപ്റ്റംബർ 10ന്
Friday, August 26, 2016 7:53 AM IST
ബ്രിസ്ബേൻ: ബ്രിസ്ബേൻ മലയാളി അസോസിയേഷൻ ഓണാഘോഷം സെപ്റ്റംബർ 10നു രാവിലെ 9.30 മുതൽ ബ്രാക്കൻ റിഡ്ജ് സ്റ്റേറ്റ് ഹൈസ്കൂൾ ഹാളിൽ (68 ബാർഫൂട്ട് സ്ട്രീറ്റ്, ബ്രാക്കൻറിഡ്ജ്) ആണ് ആഘോഷ പരിപാടികൾ. ഓണസദ്യ, വിവിധ കലാപരിപാടികൾ തുടങ്ങിയവ ആഘോഷത്തിന്റെ ഭാഗമായിരിക്കും.

ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന ഓണം സ്പോർട്സ് ഡേ സെപ്റ്റംബർ മൂന്നിനു (ശനി) രാവിലെ 8.30 മുതൽ നടക്കും. ബ്രാക്കൻ റിഡ്ജ് സ്റ്റേറ്റ് ഹൈസ്കൂൾ ഓവൽ ആണ് വേദിയാവുക.

<ആ>റിപ്പോർട്ട്: ജോളി കരുമത്തി