ഒഐസിസി ഓസ്ട്രേലിയ അനുമോദിച്ചു
Friday, August 26, 2016 7:54 AM IST
ഗോൾഡ്ഗോസ്റ്റ്: പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ ഗോൾഡ് കോസ്റ്റിലെ മലയാളി വിദ്യാർഥികളെ ഒഐസിസി ഓസ്ട്രേലിയ അനുമോദിച്ചു.

പ്രസിഡന്റ് ഷോജി ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഗോൾഡ് കോസ്റ്റിലെ നിറാങ്ക് സ്റ്റേറ്റ് ഹൈസ്കൂളിൽനിന്നും പന്ത്രണ്ടാം ക്ലാസിൽ ഏറ്റവും കൂടുതൽ മാർക്കു നേടിയ അന്ന എലിസബത്ത് സാജു, അന്ന റെജി, അൻഷു അഗസ്റ്റിൻ, കെവിൻ ഏബ്രഹാം കുരുവിള, നെവിൻ ഏബ്രഹാം കുരുവിള, ജോഷ്വ തമ്പി എന്നിവർക്ക് ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ജോസഫ് മാത്യു ട്രോഫികൾ സമ്മാനിച്ചു. ചടങ്ങിൽ ഒഐസിസി നാഷണൽ ചെയർമാൻ സി.പി. സാജു മുഖ്യപ്രഭാഷണം നടത്തി.