ബംഗളൂരു ക്രിസ്ത്യൻ കോ–ഓപ്പറേറ്റീവ് സൊസൈറ്റി രൂപീകരിച്ചു
Friday, August 26, 2016 7:56 AM IST
ബംഗളൂരു: ബംഗളൂരു ക്രിസ്ത്യൻ കോ–ഓപ്പറേറ്റീവ് സൊസൈറ്റി പ്രവർത്തനമാരംഭിച്ചു. കർണാടക കോ–ഓപ്പറേറ്റീവ് സൊസൈറ്റി നിയമത്തിൻകീഴിൽ രജിസ്റ്റർ ചെയ്ത സൊസൈറ്റിയുടെ ആദ്യ ജനറൽ ബോഡി യോഗം ഇന്നലെ കർമലാരാം ഐവിവൈ പാർക്കിൽ ചേർന്നു. ചീഫ് പ്രമോട്ടർ മാത്യു മാണി നേതൃത്വം നല്കി. സൊസൈറ്റി എക്സ്റ്റൻഷൻ ഓഫീസർ വിജയകുമാർ അധ്യക്ഷത വഹിച്ചു. മാത്യു മാണി, വിജി വർക്കി, സണ്ണി ഐസക്, ജയ്സൺ ചെമ്മണ്ണൂർ, റോയ് ജോസഫ്, കെ.ഐ. തങ്കച്ചൻ, ജോൺ സി. വർഗീസ്, ഷോയ് സെബാസ്റ്റ്യൻ, ജിജി മാത്യു, സാമുവൽ കുഞ്ഞ്, ബിനോയ് ഏബ്രഹാം, ജോളി സന്തോഷ്, സെറിൻ കിരൺ എന്നിവരെ ഡയറക്ടർ ബോർഡ് അംഗങ്ങളായി തെരഞ്ഞെടുത്തു.