യുവജന പരിശീലന സെമിനാർ
Friday, August 26, 2016 7:57 AM IST
ബംഗളൂരു: ദനഹാ എൻഡോവ്മെന്റ് ലെക്ചറിന്റെ ഭാഗമായി യുവജന പരിശീലന സെമിനാർ ഈ മാസം 27ന് ധർമാരാമിൽ നടത്തും. ‘ഫോർമേഷൻ ഓഫ് യൂത്ത് എമംഗ് മൈഗ്രന്റ് സീറോ മലബാർ കാത്തലിക്സ് ഇൻ ബംഗളൂരു’ എന്ന വിഷയത്തിൽ റവ ഡോ. ജോസ് സി.സി. ക്ലാസുകൾ നയിക്കും. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന സെമിനാർ ആഘോഷമായ റാസ കുർബാനയോടും റംശയോടുംകൂടി ഉച്ചകഴിഞ്ഞ് മൂന്നിന് സമാപിക്കും. രജിസ്ട്രേഷൻ സൗജന്യമാണ്. യുവജനങ്ങൾക്കും മാതാപിതാക്കൾക്കും യുവജനപരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്കും ഏറെ പ്രയോജനപ്രദമായ ഈ സെമിനാറിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക. ഫോൺ: 9448978642, ഇ–മെയിൽ: [email protected].