ഓവർസീസ് കോൺഗ്രസ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു
Saturday, August 27, 2016 2:37 AM IST
ഷിക്കാഗോ: ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് മിഡ്വെസ്റ്റ് റീജിയൻ, ഷിക്കാഗോ ഇന്ത്യയുടെ എഴുപതാമത് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പങ്കെടുത്തു. ചിക്കാഗോയിലെ ഡിവോൺ അവന്യൂവിൽ വച്ചു നടന്ന വർണശബളമായ പരേഡിൽ ഐഎൻഒസിയുടെ സാന്നിധ്യം ശ്രദ്ധേയമായി.

പ്രസിഡന്റ് അഗസ്റ്റിൻ കരിങ്കുറ്റിയുടെ നേതൃത്വത്തിൽ ഓവർസീസ് കോൺഗ്രസിന്റെ പ്രവർത്തകരും അനുഭാവികളും വർണ്ണശബളമായ ഐഎൻഒസിയുടെ ഫ്ളോട്ടിനു മുന്നിൽ അണിനിരന്നു. ഏകദേശം ഇരുപത്തഞ്ചിൽപ്പരം ഫ്ളോട്ടുകൾ എഫ്ഐഎ ആതിഥേയത്വം നൽകിയ പരേഡിൽ പങ്കെടുത്തു.

കൂടാതെ വർഗീസ് പാലമലയിൽ (എക്സി. വൈസ് പ്രസിഡന്റ്), വൈസ് പ്രസിഡന്റുമാരായ ജോസി കുരിശിങ്കൽ, സജി തോമസ്, ട്രഷറർ ജസി റിൻസി, നാഷണൽ സെക്രട്ടറി സന്തോഷ് നായർ, മുൻ പ്രസിഡന്റും കിൻഫ്ര ഡയറക്ടറുമായ പോൾ പറമ്പി, തോമസ് മാത്യു, സതീശൻ നായർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.

കോൺഗ്രസ് വുമൺ ജാൻ ഷകോസ്കി, മുൻ ഗവർണർ പാറ്റ് ക്യൂൻ, രാജാ കൃഷ്ണമൂർത്തി, ആദർശ് ശാസ്ത്രി, ക്ളർക്ക് ഡൊറോത്തി ബ്രൗൺ തുടങ്ങിയവർ സ്വാതന്ത്ര്യദിനാഘോഷത്തിൽ മുഖ്യാതിഥികളായിരുന്നു. സതീശൻ നായർ അറിയിച്ചതാണിത്.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം