നോക്ക് തീർഥാടനവും വിശുദ്ധ കുർബാനയും സെപ്റ്റംബർ മൂന്നിന്
Saturday, August 27, 2016 6:36 AM IST
ഡബ്ലിൻ: അയർലൻഡിലെ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ആഭിമുഖ്യത്തിൽ പരിശുദ്ധ കന്യാമറിയത്തിന്റെ ജനനപെരുന്നാളിനോട് അനുബന്ധിച്ചുള്ള എട്ടു നോമ്പ് ആചരണത്തിന്റെ ഭാഗമായി നോക്ക് മരിയൻ തീർഥാടന കേന്ദ്രത്തിലേക്ക് തീർഥയാത്രയും വിശുദ്ധ കുർബാനയും സെപ്റ്റംബർ മൂന്നിനു (ശനി) നടക്കും.

രാവിലെ 11നു നടക്കുന്ന ശുശ്രൂഷകൾക്ക് ഇടവക മെത്രാപോലീത്ത യൂഹാനോൻ മോർ മിലിത്തിയോസ് മുഖ്യകാർമികത്വം വഹിക്കും.

അയർലൻഡിലെ എല്ലാ ഇടവകകളിൽ നിന്നുമുള്ള വിശ്വാസികളേയും നോക്ക് തീർഥാടനത്തിലും വിശുദ്ധ കുർബാനയിലും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാൻ സഭാ ഭാരവാഹികൾ സ്വാഗതം ചെയ്തു.

<ആ>റിപ്പോർട്ട്: പോൾ കെ. പീറ്റർ