ജിദ്ദയിൽ ഹൃദയാഘാതത്തെ തുടർന്നു മലയാളി മരിച്ചു
Saturday, August 27, 2016 6:41 AM IST
ജിദ്ദ: മലപ്പുറം മൊറയൂർ വാലഞ്ചേരി സ്വദേശി പയേരി ബഷീർ (കുഞ്ഞു – 55) ഹൃദയാഘാതത്തെ തുടർന്നു ജിദ്ദയിൽ മരിച്ചു. കഴിഞ്ഞ 30 വർഷമായി ജിദ്ദയിൽ ജനറൽ സർവീസ് സ്‌ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. ജിദ്ദയിലെ ബഗ്ദാദില്ലയിലാണ് താമസം. ജിദ്ദ മഹ്ജർ ആശുപത്രിയിലുള്ള മൃതദേഹം നിയമ നടപടികൾക്കുശേഷം ജിദ്ദയിൽതന്നെ മറവു ചെയ്യും.

പിതാവ്: അബൂബക്കർ, മാതാവ്: കദിയുമ്മ. ഭാര്യ: മോങ്ങോം സ്വദേശിനി ഹാജറ. മക്കൾ: സാദിയ, അജിബ്(ജിദ്ദ). സഹോദരൻ: റഷീദ് (ജിദ്ദ).

<ആ>റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ