മാർക്ക് വിദ്യാഭ്യാസ സെമിനാർ സെപ്റ്റംബർ 17–ന്
Monday, August 29, 2016 1:57 AM IST
ഷിക്കാഗോ: തുടർ വിദ്യാഭ്യാസത്തിന്റെ ഭാഗമായി മാർക്ക് സംഘടിപ്പിക്കുന്ന അടുത്ത വിദ്യാഭ്യാസ സെമിനാർ സെപ്റ്റംബർ 17–നു ശനിയാഴ്ച നടത്തപ്പെടും. പ്രൊസ്പെക്ട് ഹൈറ്റ്സിലെ 600 നോർത്ത് മിൽവാക്കി അവന്യൂവിൽ സ്‌ഥിതിചെയ്യുന്ന കൺട്രി ഇൻ ആൻഡ് സ്യൂട്ട്സ് ബൈ കാൾസൺ എന്ന ഹോട്ടലിൽ വച്ചാണ് സെമിനാർ നടത്തപ്പെടുന്നത്. രാവിലെ 7.30––നു രജിസ്ട്രേഷനോടുകൂടി ആരംഭിക്കുന്ന സെമിനാർ ഉച്ചകഴിഞ്ഞ് 2.30 വരെ തുടരുന്നതാണ്. റെസ്പിരേറ്ററി കെയർ പ്രൊഫഷണലുകളുടെ ലൈസൻസ് പുതുക്കുന്നതിനാവശ്യമായ 6 സിഇയു ഈ സെമിനാറിൽ പങ്കെടുക്കുന്നതുവഴി ലഭ്യമാകും.

റെസ്പിരേറ്ററി കെയർ പ്രൊഫഷന്റെ അഭിവാജ്യഘടകമായ നാലു വിഷയങ്ങളെ ആസ്പദമാക്കി അറിവും അനുഭവവമുള്ള നാല് പ്രമുഖ വ്യക്‌തികൾ സെമിനാറിൽ ക്ലാസ് എടുക്കും. യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയി റെസ്പിരേറ്ററി കെയർ മാനേജർ ജെറോം ഓർസി, വെന്റിലേറ്റർ വേവ് ഫോംസ് റഷ് യൂണിവേഴ്സിറ്റി ക്ലിനിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ജെ ബ്രേഡി സ്കോട്ട്, ലോ ടൈഡൻ വോക്യം ഫോർ എവരിവൺ ലീസാ സെയിംഗർ, റെസ്പിരേറ്ററി കെയർ കൺസിഡറേഷൻസ് ഫോർ മെഡിക്കലി ഡിസേബിൾസ് ക്രിസ്റ്റൺ സൈമോണിക്, പീഡിയാട്രിക് ആസ്തമ എന്നീ വിഷയങ്ങളെ ആസ്പദമാക്കി സെമിനാറിൽ സംസാരിക്കും. തികച്ചും വിജ്‌ഞാനപ്രദമായ ഈ സെമിനാറിലെ സാന്നിധ്യം റെസ്പിരേറ്ററി കെയർ പ്രൊഫഷണലുകൾക്ക് ഒരു മുതൽക്കൂട്ടായിരിക്കും.

സെമിനാറിൽ പങ്കെടുക്കുന്നതിന് മാർക്ക് അംഗത്വമുള്ളവർക്ക് പത്തുഡോളറും, അംഗത്വമില്ലാത്തവർക്ക് 35 ഡോളറുമാണ് ഫീസ്. ലഘുവായ പ്രഭാതഭക്ഷണവും സമൃദ്ധമായ ലഞ്ചും ഇതിൽ ഉൾപ്പെടുത്തിട്ടുണ്ട്. സെമിനാറിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ സെപ്റ്റംബർ പത്തിനു മുമ്പായി ംംം.ാമൃരശഹഹശിീശെ.ീൃഴ എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്. സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. മലയാളികളായ റെസ്പിരേറ്ററി കെയർ പ്രൊഫഷണലുകൾ ഏവരും സുഹൃത്തുക്കളും സഹപ്രവർത്തകർക്കുമൊപ്പം സെമിനാറിൽ പങ്കെടുക്കണമെന്ന് മാർക്ക് പ്രസിഡന്റ് യേശുദാസ് ജോർജ് താത്പര്യപ്പെടുന്നു.

കൂടുതൽ വിവരങ്ങൾക്ക് എഡ്യൂക്കേഷൻ കോർഡിനേറ്റേഴ്സായ റെജിമോൻ ജേക്കബ് (847 877 6898), സനീഷ് ജോർജ് (224 616 0457) എന്നിവരുമായി ബന്ധപ്പെടുക. സെക്രട്ടറി റോയി ചേലമലയിൽ അറിയിച്ചതാണിത്.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം