അക്ഷര നിലാവ് പുതുമ തീർത്തു
Monday, August 29, 2016 5:40 AM IST
ദുബായ്: സാഹിത്യത്തിന്റെ അറിവുകളും അനുഭവങ്ങളുമായി സംവദിക്കാൻ എത്തിയവർക്ക് നവ്യാനുഭവം സമ്മാനിച്ച് ദുബായ് കെഎംസിസി സർഗധാര സാഹിത്യ ശില്പശാല സമാപിച്ചു. വായനാ വർഷത്തിന്റെ ഭാഗമായാണ് ശില്പശാല സംഘടിപ്പിച്ചത്.

സമാപനം യഹിയ തളങ്കര ഉദ്ഘാടനം ചെയ്തു. മുഖാമുഖം പരിപാടിയിൽ ഉയർന്നനിലവാരമുള്ള ഉത്തരം തേടുന്ന അഭിപ്രയങ്ങൾ രേഖപ്പെടുത്തി സാഹിത്യ ക്ലാസുകൾ അവതരിപ്പിക്കാൻ എത്തിയവർക്കും ക്യാമ്പ് അംഗങ്ങൾക്കും പ്രവാസ ലോകത്തുനടന്ന സാഹിത്യ ശില്പശാലയിൽ അക്ഷര നിലാവ് പുതുമ തീർത്തു. ദുബായ് കെഎംസിസി പ്രസിഡന്റ് അൻവർ നഹ, ആക്ടിംഗ് ജനറൽ സെക്രട്ടറി അഡ്വ. സാജിത് അബൂബക്കർ, മുരളിമാസ്റ്റർ മംഗലത്ത്, രാജൻ കൊളാവിപ്പാലം, എ.സി. ഇസ്മായിൽ, അബ്ദുൽ കാദർ അരിപ്പാമ്പ്ര, തുടങ്ങിയവർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

സർഗധാര ചെയർമാൻ അഷ്റഫ് കൊടുങ്ങല്ലൂർ അധ്യക്ഷത വഹിച്ചു. സർഗധാര ജനറൽ കൺവീനർ സുബൈർ വെള്ളിയോട്, പ്രോഗ്രാം കൺവീനർ റിയാസ് മാണൂർ എന്നിവർ പ്രസംഗിച്ചു.ഇസ്മായിൽ ഏറാമല, നിസാമുദ്ദീൻ കൊല്ലം, ടി.എം.എ സിദ്ദീഖ്, അസീസ് മണമ്മൽ, സുഫൈദ് ഇരിങ്ങണ്ണൂർ, വി.കെ. റഷീദ്, റയിസ് കോട്ടയ്ക്കൽ, അബ്ദുല്ല കുട്ടി ചേറ്റുവ, അബ്ദുൽ ഷുക്കൂർ കാരയിൽ, സിദ്ദീഖ് ചൗക്കി, മൂസ കോയമ്പ്രം, റഫീഖ് കൂത്തുപറമ്പ്, ഷിബു കാസിം, കെ.വി. ഹാഫ്നാസ്, അഹമ്മദ് സാലി തുടങ്ങിയവർ നേതൃത്വം നൽകി.

<ആ>റിപ്പോർട്ട്: നിഹ്മത്തുള്ള തൈയിൽ
<ശാഴ െൃര=/ിൃശ/2016മൗഴൗെേ29ശെഹുമമെഹമമ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>