ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു
Monday, August 29, 2016 5:41 AM IST
മെൽബൺ: കേരള ഹിന്ദു സൊസൈറ്റി മെൽബണിന്റെ ആഭിമുഖ്യത്തിൽ ബാലഗോകുലം മെൽബൺ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു.

കാരംഡൗൺ ശിവ വിഷ്ണു അമ്പല പരിസരത്തുനടന്ന ഭക്‌തിനിഭരമായ ശോഭാ യാത്രയിൽ നൂറു കണക്കിനു ബാലികാബാലകന്മാർ പൗരാണിക കഥാപാത്രങ്ങളെ പ്രതിനിധീകരിച്ചു വേഷമണിഞ്ഞു. അമ്പല പ്രദക്ഷിണത്തിനുശേഷം ആവേശകരമായ ഉറിയടിയും നടന്നു.

വെകുന്നേരം ആറിനു നടന്ന സാംസ്കാരിക സമ്മേളനത്തിൽ കെഎച്ച്എസ്എം പ്രസിഡന്റ് ശ്രീകുമാർ, അഭിജിത് ബിന്റ (നഗർ കാര്യവാഹക് എച്ച്എസ്എസ് ബാലഗോകുലം), ഗോപിനാഥ് ദാസ് (ഇസ്കോൺ മെൽബൺ), വെങ്കിടേഷ് ഗുണ്ട (സനാതന ധർമ്മ സത്സംഗ സമിതി), രാകേഷ് പിള്ള തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്നു കുട്ടികളുടെ കലാപരിപാടികളും നടന്നു.

<ആ>റിപ്പോർട്ട്: വിജയകുമാരൻ