സിലിക്കൺവാലി ഇന്ത്യൻ ലയൺസ് ക്ലബ് ഓണസദ്യ നടത്തി
Monday, August 29, 2016 5:56 AM IST
കലിഫോർണിയ: സിലിക്കൺവാലി ഇന്ത്യൻ ലയൺസ് ക്ലബ് ഒരുക്കിയ ഓണസദ്യയുട ഉദ്ഘാടനം മിൽപിറ്റാസ് റെഡ് ചില്ലീസ് റസ്റ്ററന്റ് ഹാളിൽ ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ജാൻ വാൾട്ടർ, മിൽപിറ്റാസ് മേയർ ജോസ് എസ്റ്റീവ്സ്, ലയൺസ് വൈസ് ഡിസ്ട്രിക്ട് ഗവർണർ രാജൻ താപ്പ എന്നിവർ ചേർന്നു നിർവഹിച്ചു.

നിറപറയും നിലവിളക്കും പൂക്കളവുമൊക്കയായി തികച്ചും നാടൻ ഓണസദ്യ നിരവധി വിഭവങ്ങളോടെ നൂറുകണക്കിന് അതിഥികൾക്ക് ഇലയിൽ വിളമ്പി. മലയാളികളെ കൂടാതെ മറ്റു ഇന്ത്യൻ സംസ്‌ഥാനക്കാരും അമേരിക്കൻ പൗരന്മാരും ഓണാഘോഷത്തിൽ പങ്കെടുക്കുകയും ഇലയിൽ വിളമ്പിയ ഓണസദ്യയുടെ സ്വാദ് അനുഭവിച്ചറിയുകയും ചെയ്തു.

അതിഥികൾക്കും സദ്യ ഒരുക്കാൻ സഹായിച്ചവർക്കും സംഭാവനകൾ നൽകിയവർക്കും സിലിക്കൺവാലി ലയൺസ് ക്ലബ് പ്രസിഡന്റ് ജോർജ് വർഗീസ്, സെക്രട്ടറി ഗോപകുമാർ സോൺ ചെയർ ജയിംസ് വർഗീസ് എന്നിവർ നന്ദി പറഞ്ഞു.
<ശാഴ െൃര=/ിൃശ/2016മൗഴൗെേ29ഹശീിരഹൗയയ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>