നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിനു പുതിയ നേതൃത്വം
Monday, August 29, 2016 5:57 AM IST
ന്യൂഡൽഹി: ഡൽഹി നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിന്റെ ഭരണ കർത്താക്കളായ ശ്രീ ഭഗവതി ടെംബിൾ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ഡൽഹി (രജി.) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

വാർഷിക പൊതുയോഗത്തിൽ പുതിയ ഭാരവാഹികളായി പി.ആർ, പ്രേമചന്ദ്രൻ (പ്രസിഡന്റ്), ഇ.കെ. വാസുദേവൻ (വൈസ് പ്രസിഡന്റ്), സി. കൃഷ്ണകുമാർ (ജനറൽ സെക്രട്ടറി), പി.എൻ. ഷാജി (ജോ. സെക്രട്ടറി), വി.കെ.എസ്. നായർ (ട്രഷറർ), സി.എസ്. പിള്ള (ഇന്റേണൽ ഓഡിറ്റർ), കെ.വി. നാരായണൻ (എക്സ് ഒഫീഷ്യോ) എന്നിവരേയും കമ്മിറ്റി അംഗങ്ങളായി രാജേശ്വരി പിള്ള, പദ്മകുമാരൻ നായർ, ഇ.കെ. ശശിധരൻ, അനിൽ കുമാർ, തുളസീധരൻ, ശശികുമാർ എന്നിവരേയും 31 അംഗ ജനറൽ കൗൺസിൽ അംഗങ്ങളേയും തെരഞ്ഞെടുത്തു.