മെൽബൺ കേളിയുടെ ഓണാഘോഷം വർണാഭമായി
Monday, August 29, 2016 6:00 AM IST
മെൽബൺ: കഴിഞ്ഞ ഏഴു വർഷമായി മെൽബണിലെ ഡന്റിനോംഗ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മലയാളി കൂട്ടായ്മ ആയ കേളി മെൽബണിന്റെ ഈ വർഷത്തെ ഓണാഘോഷം വർണാഭമായി.

സ്വീറ്റി പോളിന്റെ ഈശ്വര പ്രാർഥനയോടുകൂടി ആരംഭിച്ച ഓണാഘോഷങ്ങൾക്ക് റെജി പാറയ്ക്കൻ സ്വാഗതം ആശംസിച്ചു. ആഷ്ലി തോമസ് പരിപാടികളുടെ അവതാരകയായിരുന്നു. ജോസഫ് വരിക്കമാൻതൊട്ടി ക്ലാസ് നയിച്ചു. തുടർന്നു നടന്ന തിരുവോണ സദ്യക്ക് ജാൻസി തോമസ്, ഗീത ഗോപകുമാർ, സുനിത പോൾ, മേരിക്കുട്ടി പാറയ്ക്കൽ, രാഗി ജിത്തു, ബീനാ ഷാജൻ, മേഴ്സി ജയിംസ് എന്നിവർ നേതൃത്വം നൽകി.

യുവതീയുവാക്കന്മാർ നേതൃത്വം നൽകിയ വിവിധ മത്സരങ്ങളും ഓണപ്പാട്ടുകളും ലുങ്കി ഡാൻസും ഓണവില്ലും കാണികളെ ഏറെ രസിപ്പിച്ചു. മെൽവിൻ ജോസഫ്, ജിത്തു പോൾ, പ്രിയ എഡ്വേർഡ്, ക്രിസ്റ്റഫർ തോമസ്, പ്രിറ്റി ടിന്റോ, ജോൺ തോമസ്, ഗ്രീഷ്മ ഗോപകുമാർ, മാളു ഗോപകുമാർ, ആഷ്ന ഷാജൻ എന്നിവരുടെ ഓണപ്പാട്ടുകളും ശ്രദ്ധേയമായി.

തോമസ് തോട്ടങ്കര, ജിത്തു ടിറ്റി, പോൾ രാജ്, ഷാജൻ ജോർജ്, ജി. ഗോപകുമാർ, ജോസഫ് വരിക്കമാൻ തൊട്ടി, ടിന്റോ എന്നിവർ ആഘോഷ പരിപാടികൾക്കു നേതൃത്വം നൽകി.

<ആ>റിപ്പോർട്ട്: റെജി പാറയ്ക്കൻ