ഷിക്കാഗോ എക്യൂമെനിക്കൽ കൗൺസിൽ സൺഡേ സ്കൂൾ കലാമേള ‘ഹാർമണി ഫെസ്റ്റിവൽ’ ഒക്ടോബർ ഒന്നിന്
Tuesday, August 30, 2016 1:24 AM IST
ഷിക്കാഗോ: എക്യൂമെനിക്കൽ കൗൺസിൽ ഓഫ് കേരളാ ചർച്ചസ് ഇൻ ഷിക്കാഗോയുടെ ആഭിമുഖ്യത്തിൽ സൺഡേ സ്കൂൾ വിദ്യാർത്ഥികൾക്കായി കലാമത്സരങ്ങൾ നടത്തുന്നു. ഒക്ടോബർ ഒന്നിനു ശനിയാഴ്ച സീറോ മലബാർ കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ രാവിലെ 8.30 മുതൽ മത്സരങ്ങൾ ആരംഭിക്കും. തുടർച്ചയായ രണ്ടാം വർഷമാണ് എക്യൂമെനിക്കൽ കൗൺസിൽ സൺഡേ സ്കൂൾ വിദ്യാർത്ഥികൾക്കായി കലാമത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ‘ഹാർമണി ഫെസ്റ്റിവൽ’ എന്നു നാമകരണം ചെയ്തിരിക്കുന്ന കലാമേള ഷിക്കാഗോയിലെ വിവിധ സഭകളിലെ സൺഡേ സ്കൂൾ വിദ്യാർത്ഥികളുടെ കലാ താലന്തുകൾ പ്രദർശിപ്പിക്കാനുള്ള വേദിയായി മാറും. വ്യക്‌തിഗത ഇനങ്ങളിലും ഗ്രൂപ്പ് ഇനങ്ങളിലും വിവിധ ഇനങ്ങളിൽ മത്സരങ്ങൾ നടത്തും. കിഡ്സ്, സബ്ജൂണിയർ, ജൂണിയർ, സീനിയർ എന്നിങ്ങനെ പ്രായത്തിനനുസരിച്ച് മത്സരാർത്ഥികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു.

പാട്ട്, ഡാൻസ്, പെൻസിൽ ഡ്രോയിംഗ്, പ്രസംഗം, വാട്ടർ കളറിംഗ്, ബൈബിൾ മെമ്മറി വേഡ്സ്, ബൈബിൾ ക്വിസ്, ഉപകരണ സംഗീതം, ഫാൻസി ഡ്രസ് എന്നീ ഇനങ്ങളിൽ വ്യക്‌തിഗത മത്സരങ്ങളും പാട്ട്, ഡാൻസ് എന്നീ ഇനങ്ങളിൽ ഗ്രൂപ്പ് മത്സരവും നടത്തും. അഞ്ച് വയസിനു താഴെ മാത്രം പ്രായമുള്ള കുട്ടികൾക്കായി പാട്ട്, കളറിംഗ്, പുഞ്ചിരി എന്നീ ഇനങ്ങളിൽ മത്സരങ്ങൾ നടത്തുന്നു. മത്സരങ്ങളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് എക്യൂമെനിക്കൽ ഇടവകകളിൽ നിന്നും മത്സരത്തിനുള്ള അപേക്ഷാ ഫോറം, നിബന്ധനകൾ, മത്സരങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ എന്നിവ ലഭിക്കും.

ജയ്ബു കുളങ്ങര, ബെഞ്ചമിൻ തോമസ്, ഡോ. ജോ എം. ജോർജ്, മഹാരാജാ കേറ്ററിംഗ്, ലിസി പീറ്റർ (ഹെൽത്തി ബേബീസ് ഹാപ്പി ബേബീസ്) എന്നിവർ ഹാർമണി ഫെസ്റ്റിവലിന്റെ സ്പോൺസർമാരാണ്.

മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനായി റവ. ജോൺ മത്തായി (ചെയർമാൻ), റവ.ഫാ. മാത്യൂസ് ജോർജ് (കോ– ചെയർമാൻ), മറിയാമ്മ പിള്ള (കൺവീനർ), ബെന്നി പരിമണം, രഞ്ജൻ ഏബ്രഹാം, ജോൺസൺ കണ്ണൂക്കാടൻ, ജോർജ് പി. മാത്യു, പ്രേംജിത്ത് വില്യംസ്, ഷെവ. ചെറിയാൻ വേങ്കടത്ത്, ബാലു സക്കറിയ, ജെയിംസ് പുത്തൻപുരയിൽ, ജോർജ് കുര്യാക്കോസ്, സൈമൺ തോമസ്, സിനിൽ ഫിലിപ്പ്, ആഗ്നസ് തെങ്ങുംമൂട്ടിൽ, ഡൽസി മാത്യു, മേഴ്സി മാത്യു എന്നിവർ അടങ്ങുന്ന സബ് കമ്മിറ്റി പ്രവർത്തിക്കുന്നു. ഷിക്കാഗോയിലെ 15 ഇടവകകളുടെ ആത്മീയ ഐക്യവേദിയായ ഷിക്കാഗോ എക്യൂമെനിക്കൽ കൗൺസിലിന് രക്ഷാധികാരികളായി മാർ ജേക്കബ് അങ്ങാടിയത്ത്, മാർ ജോയി ആലപ്പാട്ട് എന്നിവരും റവ ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ (പ്രസിഡന്റ്), റവ ഫാ. ബാബു മഠത്തിൽപ്പറമ്പിൽ (വൈസ് പ്രസിഡന്റ്), ബഞ്ചമിൻ തോമസ് (സെക്രട്ടറി), ആന്റോ കവലയ്ക്കൽ (ജോയിന്റ് സെക്രട്ടറി), മാത്യു മാപ്ലേട്ട് (ട്രഷറർ) എന്നിവരും നേതൃത്വം നൽകുന്നു.

കൂടുതൽ വിവരങ്ങൾക്ക്: റവ. ജോൺ മത്തായി (224 386 4830), റവ.ഫാ. മാത്യൂസ് ജോർജ് (210 995 7602), മറിയാമ്മ പിളള (847 987 5184), ബെന്നി പരിമണം (847 306 2856) വെബ്സൈറ്റ്: ംംം.വേേു//ംംം.ലരൗാലിശരമഹരവൗൃരവരെവശരമഴീ.ീൃഴ/ വാർത്ത അയച്ചത്: ബെന്നി പരിമണം.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം