ഇ–വിജ്‌ഞാന കേന്ദ്രം ഉദ്ഘാടനം ചെയ്തു
Tuesday, August 30, 2016 1:25 AM IST
ചെറുകര: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ഇ–വിജ്‌ഞാന കേന്ദ്രത്തിന്റെ പഞ്ചായത്തു തല ഉദ്ഘാടനം ചെറുകര ഇസ്ക്ര കലാ കായിക സാംസ്കാരിക സമിതി ഗ്രന്ഥശാലയിൽ ഏലംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ആയിഷ നിർവഹിച്ചു. വാർഡ് മെംബർ കെ. വിജയലക്ഷ്മി അധ്യക്ഷത വഹിച്ചു. പെരിന്തൽമണ്ണ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ. വാസുദേവൻ ഇ–വിജ്‌ഞാന കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റ് സി കുഞ്ഞിരാമൻ, ബ്ലോക്ക് പഞ്ചായത്ത് മെംബർ കെ..ജലജ, മൂന്നാം വാർഡ് മെബർ സ്വപ്ന ബാബുരാജ്, എൻ. പി. ഉണ്ണികൃഷ്ണൻ മാസ്റ്റർ, എം. കെ. ആരീഫ്, കെ. ശ്രീകുമാരൻ തുടങ്ങിയവർ പ്രസംഗിച്ചു.

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട അംഗ ഗ്രന്ഥശാലകളെ വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ പഞ്ചായത്തിന്റെ ഇൻഫൊർമേഷൻ സെന്ററായി നവീകരിക്കാനായി നടപ്പാക്കുന്ന പദ്ധതിയാണ് വൈ ഫൈ സൗകര്യമുള്ളള ഇ–വിജ്‌ഞാന സേവന കേന്ദ്രം. ഇ–സാക്ഷരത, ഇ–റീഡീംഗ് എന്നീ സൗകര്യങ്ങളോടൊപ്പം പൊതുജനങ്ങൾക്ക് പഞ്ചായത്തിൽ നിന്നും ലഭിക്കേണ്ട വിവിധ സേവനങ്ങൾ, ക്ഷേമ പദ്ധതികൾ, കാർഷിക പ്രവർത്തനങ്ങൾ തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങൾ തുടങ്ങിയവ ഈ കേന്ദ്രത്തിൽ നിന്ന് ലഭിക്കും.

<യ> റിപ്പോർട്ട്: എം.കെ. ആരിഫ്

<ശാഴ െൃര=/ിൃശ/ിൃശബ2016മൗഴ30ളമ6.ഷുഴ മഹശഴി=ഹലളേ>