രാജീവ്ഗാന്ധി സർവകലാശാലയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു
Tuesday, August 30, 2016 5:16 AM IST
ബംഗളൂരു: രാജീവ് ഗാന്ധി ഹെൽത്ത് സയൻസസ് സർവകലാശാലയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു.

കഴിഞ്ഞ ദിവസം രജിസ്ട്രാർ വെബ്സൈറ്റ് തുറന്നപ്പോഴാണ് ഹാക്കിംഗ് നടന്നതായി അറിഞ്ഞത്. പരീക്ഷകളുമായി ബന്ധപ്പെട്ട വിവരങ്ങൾ വെബ്സൈറ്റിൽ നിന്നു നഷ്‌ടപ്പെട്ടതായും എന്നാൽ മാർക്ക് ലിസ്റ്റ്, ചോദ്യപേപ്പർ തുടങ്ങിയ തന്ത്രപ്രധാനമായ വിവരങ്ങൾ ചോർന്നിട്ടില്ലെന്നും വൈസ് ചാൻസലർ കെ.എസ്. രവീന്ദ്രനാഥ് പറഞ്ഞു.