പാപ്പായുടെ സ്നേഹം നെറുകയിൽ ഏറ്റുവാങ്ങി തെരേസും ജോസഫും
Tuesday, August 30, 2016 5:17 AM IST
ബംഗളൂരു: കൊച്ചു തെരേസിനും ജോസഫിനും അതു മറക്കാനാകാത്ത നിമിഷമായിരുന്നു.
ലോകത്തിന്റെ വലിയ ഇടയൻ തങ്ങളെ ചേർത്തുപിടിച്ച് നെറുകയിൽ ചുംബിച്ചപ്പോൾ അവരുടെ കണ്ണുകൾ സന്തോഷത്തിൽ വിടർന്നു. പോളണ്ടിൽ ലോക യുവജനദിനത്തോടനുബന്ധിച്ച് ഫ്രാൻസിസ് മാർപാപ്പ എത്തിയപ്പോഴായിരുന്നു ആ സംഭവം.

തിങ്ങിക്കൂടിയ വിശ്വാസികൾക്കിടയിലുണ്ടായിരുന്ന തെരേസിനെയും ജോസഫിനെയും മാർപാപ്പ ചുംബിച്ച് അനുഗ്രഹിക്കുകയായിരുന്നു. ബംഗളൂരു ധർമാരാം സെന്റ് തോമസ് ഫൊറോനാ ഇടവകാംഗങ്ങളായ ജോസി ജെ. പുന്നപ്പുഴയുടെയും ഗീത ജോസിയുടെയും ചെറുമക്കളാണ് ഇരുവരും. തെരേസയുടെയും ജോസഫിന്റെയും മാതാപിതാക്കളായ ജിതിനും ആൻ മേരിയും യുഎസിലാണ്. യുവജനദിനത്തിന്റെ ഭാഗമായാണ് ഇവർ പോളണ്ടിലെത്തിയത്.