ഷോപ്പിംഗ് മാളിലെ മൂന്നാം നിലയിൽ നിന്നു വീണു അഞ്ചു വയസുകാരി മരിച്ചു
Tuesday, August 30, 2016 5:32 AM IST
മനാമ: ഷോപ്പിംഗ് മാളിലെ മൂന്നാം നിലയിൽ നിന്നു വീണു സൗദി സ്വദേശിയായ അഞ്ചു വയസുകാരി മരിച്ചു. ഇവിടെ നടക്കുന്ന ഇത്തരത്തിലെ രണ്്ടാമത്തെ സംഭവമാണിത്. ഉടനടി ജസൻ മേഖലയിലെ ക്ലിനിക്കിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ഫെബ്രുവരിയിലാണ് മറ്റൊരു പെൺകുട്ടി ഇത്തരത്തിൽ വീഴുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തത്.