ഹജ്‌ജിന്റെ പൊരുൾ തേടി ഫ്രണ്ട്സ് ക്രിയേഷൻസ് മുഖാമുഖം
Tuesday, August 30, 2016 6:57 AM IST
റിയാദ്: ഫ്രന്റ്സ് ക്രിയേഷൻസ് ‘ഹജ്‌ജിന്റെ പൊരുൾ തേടി’ എന്ന വിഷയത്തിൽ പഠന കളരിയും മുഖാമുഖവും സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 31നു (ബുധൻ) രാത്രി എട്ടിന് ഷിഫാ അൽ ജസീറ ഓഡിറ്റോറിയത്തിൽ ഹജ്‌ജ് കർമം നിർവഹിക്കുന്നവർക്കാണ് പരിപാടി.

ഫ്ളീരിയ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അഹമ്മദ് കോയ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ഇബ്രാഹിം സുബ്ഹാൻ അധ്യക്ഷത വഹിക്കും. ‘ഹജ്‌ജിന്റെ കർമങ്ങളിലൂടെ’ എന്ന വിഷയത്തിൽ അബ്ദുൽ ഖയ്യും ബുസ്താനിയും ‘ഹജ്‌ജിന്റെ ആത്മാവ്’ മുനീർ ഫൈസി കാളികാവും അവതരിപ്പിക്കും. ‘ഹജ്‌ജിന്റെ ചരിത്രപശ്ചാത്തലം’ സുഫിയാൻ അബ്ദുൽ സലാമും ‘ഹജ്‌ജിന്റെ മാനവികത’ ലത്തീഫ് ഓമശേരിയും അവതരിപ്പിക്കും. അബ്ദുൽ ഹമീദ് നഹ, ഡോ. അബ്ദുൽ സലാം, മുനീബ് പാഴൂർ, സൈനുൽ ആബിദ്, ജലീൽ തിരൂർ, മുജീബ് എന്നിവർ പ്രസംഗിക്കും. പരിപാടി തൽസമയം യൂടൂബിൽ ലഭ്യമാക്കും.

വിവരങ്ങൾക്ക്: 050 946 0972, 056 100 4373.

<ആ>റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ