അബുദാബി സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ എട്ടു നോമ്പാചരണവും വചന ശുശ്രൂഷയും
Tuesday, August 30, 2016 6:58 AM IST
അബുദാബി: പരിശുദ്ധ കന്യാമറിയത്തിന്റെ ജനനപ്പെരുന്നാളിനോടനുബന്ധിച്ചുള്ള എട്ടുനോമ്പാചരണവും വചന ശുശ്രൂഷയും ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ ഏഴു വരെയുള്ള തീയതികളിൽ അബുദാബി സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ നടത്തുന്നു.

സെപ്റ്റംബർ ആറു വരെ എല്ലാ ദിവസവും വൈകുന്നേരം ഏഴു മുതൽ സന്ധ്യാനമസ്കാരം ഗാനശുശ്രൂഷ ധ്യാനപ്രസംഗം മധ്യസ്‌ഥപ്രാർഥന എന്നിവ നടക്കും. ദൈവവചനശുശ്രൂഷകൾക്കു മലങ്കര സഭയിലെ സുവിശേഷ പ്രാസംഗികൻ ഫാ. റിഞ്ചു പി. കോശി നേതൃത്വം നൽകുന്നു.

ഏഴിനു (ബുധൻ) വൈകുന്നേരം 6.45 ന് സന്ധ്യാനമസ്കാരം, വിശുദ്ധ മുന്നിൻമേൽ കുർബാന മധ്യസ്‌ഥപ്രാർഥന പ്രദക്ഷിണം ആശീർവാദം നേർച്ചവിളമ്പ് എന്നിവയോടുകൂടി ഈ വർഷത്തെ എട്ടുനോമ്പു പെരുന്നാൾ സമാപിക്കും.

വികാരിമാരുടെയും മാനേജിംഗ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ എട്ടു നോമ്പു പെരുന്നാളിനുള്ള ക്രമീകരണങ്ങൾ നടത്തിവരുന്നു.

<ആ>റിപ്പോർട്ട്: അനിൽ സി. ഇടിക്കുള