മാഞ്ചസ്റ്ററിന് അഭിമാനമായി ക്രിസ്പിൻ ആന്റണിയും അഖിൽ സെബാസ്റ്റ്യനും
Tuesday, August 30, 2016 7:01 AM IST
ലണ്ടൻ: ജിസിഎസ്സി പരീക്ഷയിൽ ഉന്നത വിജയം നേടിയവരുടെ പട്ടികയിൽ ഇടം തേടി മാഞ്ചസ്റ്ററിൽനിന്നു രണ്ട് മിടുക്കന്മാർ.

മാഞ്ചസ്റ്റർ ബാഗുലിയിൽ താമസിക്കുന്ന ക്രിസ്പിന് എട്ട് എ സ്റ്റാറും രണ്ട് എ യും രണ്ട് ബിയുമായാണ് ലഭിച്ചത്. ഓൾട്രിംഗ്ഹാം ഗ്രാമർ സ്കൂൾ ബോയ്സിലാണ് ക്രിസ്പിൻ പഠിച്ചത്. ഇതേ സ്കൂളിൽ തന്നെ എൻറോൾ ചെയ്ത ക്രിസ്പിൻ മാത്സ്, എക്കണോമിക്സ്, ബിസിനസ് തുടങ്ങിയ വിഷയങ്ങളെടുത്ത് അക്കൗണ്ടിംഗിൽ ബിരുദമെടുക്കാനാണ് ആഗ്രഹിക്കുന്നത്.

മാഞ്ചസ്റ്റർ എയർപോർട്ടിൽ ഉദ്യോഗസ്‌ഥനായ പാലാ ചെങ്ങളം ഇടപ്പാടി കരോട്ട് സണ്ണി ആന്റണിയുടെയും വിഥിൻഷോ ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സായ മൂവാറ്റുപുഴ വാഴക്കുളം വടക്കേക്കുടി സിനിയുടെയും മൂത്ത മകനാണ് ക്രിസ്പിൻ. ആൽഡ്രിൻ, ആൻഗ്രേസ് എന്നിവർ സഹോദരങ്ങളാണ്.

ക്രിസ്പിന്റെ ഉന്നത വിജയത്തിൽ മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷൻ പ്രസിഡന്റ് ജോബി മാത്യു, സെക്രട്ടറി അലക്സ് വർഗീസ് എന്നിവർ അഭിനന്ദിച്ചു.

മാഞ്ചസ്റ്റർ ആഷ്‌ടൻ അണ്ടർ ലൈനിലുള്ള അഖിൽ സെബാസ്റ്റ്യൻ ആകെയുള്ള ഒമ്പത് വിഷയങ്ങളിൽ ഏഴ് എ സ്റ്റാറും രണ്ട് എ യും നേടിയാണ് അഭിമാനാർഹമായ വിജയം കരസ്‌ഥമാക്കിയത്. സെന്റ് ഡെമിയൻ ആർസി സയൻസ് കോളജിൽനിന്നാണു വിജയിച്ചത്. സയൻസ് മുഖ്യവിഷയമായെടുത്ത് മെഡിസിനു ചേരുവാനാണ് അഖിൽ ഉദ്ദേശിക്കുന്നത്. ആഷ്‌ടൻ സിക്സ്ത്ത് ഫോം കോളജിൽ എൻറോൾ ചെയ്തു പഠിക്കുകയാണ് അഖിൽ.

മാഞ്ചസ്റ്ററിൽ സ്വന്തമായി ബിസിനസ് ചെയ്യുന്ന രാമപുരം കാപ്പിൽ സെബാസ്റ്റ്യന്റെയും ഓർഡാമിൽ നഴ്സായ വാടക്കേടത്ത് ജോഷിമോളുടെയും മൂത്ത കുട്ടിയാണ് അഖിൽ. സഹോദരൻ നിഖിൽ എട്ടാം ക്ലാസിൽ പഠിക്കുന്നു.
<ശാഴ െൃര=/ിൃശ/2016മൗഴൗെേ30രൃശെുശിി.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>