എക്യുമെനിക്കൽ ചാരിറ്റി കിക്കോഓഫ് വൻവിജയം
Tuesday, August 30, 2016 7:08 AM IST
ഫിലഡൽഫിയ: എക്യുമെനിക്കൽ പ്രസ്‌ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ഭവന രഹിതരുടെ പുനരധിവാസത്തിനായി സംഘടിപ്പിക്കുന്ന ചാരിറ്റി കൂട്ടയോട്ടം സെപ്റ്റംബർ 17നു നിഷാമി സ്റ്റേറ്റ് പാർക്കിൽ നടക്കും.

കൂട്ടയോട്ടത്തിന്റെ കിക്കോഫ് ഓഗസ്റ്റ് 21 നു സെന്റ് പീറ്റേഴ്സ് യാക്കോബായ ചർച്ചിൽ ആരാധന മധ്യേ വികാരി ഫാ. ജോയി ജോൺ എക്യുമെനിക്കൽ സെക്രട്ടറി സുരേഷിനും <ളീിേ ളമരല=്ലൃറമിമ ശ്വെല=2>5 സ ഞൗി ധനശേഖരണ കൺവീനർ അറ്റോർണി ജോസ് കുന്നേലിനും നൽകി നിർവഹിച്ചു. ചടങ്ങിൽ ഫാ. ജോസ് ദാനിയേൽ ഇടവക സെക്രട്ടറി ജോഷി കുര്യാക്കോസ്, ജയിംസ് പീറ്റർ, തോമസുകുട്ടി വർഗീസ്, ചെറിയാൻ കോശി, സ്റ്റാൻലി ജോൺ, ജീമോൻ ജോർജ്, മാത്യു ചന്ദനശേരി, ഷീലാ ജോർജ്, ഷീനാമോൾ മാത്യൂസ്, സാബു സ്കറിയ എന്നിവർ സംബന്ധിച്ചു. സെന്റ് പീറ്റേഴ്സ് ഇടവകയിൽ നിന്നും നൂറിൽപരം അംഗങ്ങളുടെ രജിസ്ട്രേഷൻ അന്നേ ദിവസം ലഭിച്ചു.

ഫിലഡൽഫിയയിൽ ആദ്യമായാണ് ഒരു ഇന്ത്യൻ കമ്യൂണിറ്റി കൂട്ടയോട്ടം സംഘടിപ്പിച്ച് തദ്ദേശീകളായ ആളുകളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കുവേണ്ടി ധനസമാഹരണം നടത്തുന്നത്. ഇതിനോടകം 30,000 ഡോളർ സ്പോൺസർഷിപ്പിനത്തിൽ സമാഹരിക്കാൻ സാധിച്ചതായി ധനസമാഹരണ കൺവീനർ അറ്റോർണി ജോസ് കുന്നേൽ പറഞ്ഞു.

നിശ്ചിത തീയതിക്കുമുമ്പ് അറുനൂറു പേർ രജിസ്റ്റർ ചെയ്തു കഴിഞ്ഞതായി രജിസ്ട്രേഷൻ കൺവീനർ സ്മിത മാത്യുവും അമേരിക്കൻ മാധ്യമങ്ങളിൽനിന്നും ഇന്ത്യൻ ദൃശ്യ അച്ചടി മാധ്യമങ്ങളിൽനിന്നു വളരെ നല്ല രീതിയിൽ ഉളള വാർത്ത പ്രാധാന്യം ലഭിച്ചു കൊണ്ടിരിക്കുന്നതായി പബ്ലിസിറ്റി കൺവീനർ സന്തോഷ് ഏബ്രഹാമും ഫിലഡൽഫിയയിലെ മലയാളി സമൂഹം ഒന്നടങ്കം ഈ പരിപാടി ഏറ്റെടുത്ത് ഇതൊരു ജനകീയ പരിപാടി ആക്കി മാറ്റിയതായി എക്യുമിനിക്കൽ ചാരിറ്റി <ളീിേ ളമരല=്ലൃറമിമ ശ്വെല=2>5 സ കൺവീനർ ബെന്നി കൊട്ടാരത്തിലും പറഞ്ഞു.

വിവരങ്ങൾക്ക്: ഫാ. ഷിബു വി. മത്തായി 312 927 7045, ബെന്നി കൊട്ടാരത്തിൽ 267 237 4119, അറ്റോർണി ജോസ് കുന്നേൽ 215 681 8679, സ്മിതാ മാത്യു 215 901 7631.

<ആ>റിപ്പോർട്ട്: ജീമോൻ റാന്നി