യുഎഫ്എംഎഫ് ബി ഫ്രണ്ട്സ് ‘ഇലയൂട്ട് 2016’ കൂപ്പൺ ഉദ്ഘാടനം ചെയ്തു
Tuesday, August 30, 2016 7:10 AM IST
കുവൈത്ത്: പ്രമുഖ സോഷ്യൽ നെറ്റ്വർക്കിംഗ് സംഘടനയായ യുഎഫ്എംഎഫ് ബി ഫ്രണ്ട്സിന്റെ ഓണാഘോഷപരിപാടിയായ ‘ഇലയൂട്ട് 2016’ ന്റെ കൂപ്പൺ ഉദ്ഘാടനം ചെയ്തു.

സെപ്റ്റംബർ 16നു അബാസിയ പോപ്പിൻസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പോഗ്രാം കമ്മിറ്റി കൺവീനർ സുഭാഷ് മാറഞ്ചേരിയിൽ നിന്നും അൽ നഹീൽ ഇന്റർനാഷണൽ ക്ലിനിക് ജനറൽ മാനേജർ അബ്ദുൾ അസീസ് ഏറ്റുവാങ്ങി. ചടങ്ങിൽ ഡെപ്യൂട്ടി ജനറൽ മാനേജർ ലൂസിയ വില്യംസ്, യുഎഫ്എം ഭാരവാഹികളായ ദീപക് കൊച്ചിൻ, ജോസ് ജേക്കബ്, നിരഞ്ജൻ തംബുരു എന്നിവർ സംബന്ധിച്ചു.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ